മകന്‍ കാര്‍മ്മികനായി; ആന്റണിയ്‌ക്ക് 64ല്‍ രണ്ടാം വിവാഹം
തൃശൂര്‍: വലപ്പാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ശനിയാഴ്‌ച നടന്ന വിവാഹച്ചടങ്ങ് തീര്‍ത്തും കൗതുകമുണര്‍ത്തുന്നതായിരുന്നു. അച്ഛന്റെ വിവാഹത്തിന് മകന്‍ കാര്‍മ്മികത്വം നയിക്കുന്ന അപൂര്‍വ്വചടങ്ങിനാണ് വിവാഹത്തിനെത്തിയവര്‍ സാക്ഷ്യം വഹിച്ചത്.
അറുപത്തിനാലുകാരനായ ആന്റണിയുടെയും അമ്പത്തിയാറുകാരി ബ്രിജീറ്റയുടെയും വിവാഹമാണ് ഇവിടെ നടന്നത്. ചടങ്ങില്‍ കാര്‍മ്മികത്വം വഹിച്ചത് ആന്റണിയുടെ മകന്‍ ഫാദര്‍ ആന്‍ട്രി കണ്ണമ്പുഴയാണ്. സലേഷ്യന്‍ സഭാംഗവും ബത്തേരി ഡോണ്‍ ബോസ്‌കോ ഐടിസി പ്രിന്‍സിപ്പലുമാണ് ഫാദര്‍ ആന്‍ട്രി കണ്ണമ്പുഴ.
വിശുദ്ധ ജലം തളിച്ച് മകന്‍ ആശീര്‍വദിച്ചു നല്‍കിയ താലിയാണ് ആന്റണി ബിജീറ്റയുടെ കഴുത്തില്‍ ചാര്‍ത്തിയത്. ഫാദര്‍ ആന്റണിയ്‌ക്കൊപ്പം വരന്റെ മറ്റു മക്കളും പേരക്കുട്ടികളും ഈ അപൂര്‍വ്വ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വിവാഹകര്‍മ്മങ്ങളില്‍ മകന്‍ പൂര്‍ണ്ണമായും പുരോഹിതനായി ദാമ്പത്യ ജീവിതത്തില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള ഉപദേശങ്ങള്‍ ചട്ടം തെറ്റാതെ ഫാദര്‍ ആന്‍ട്രി അച്ഛനും അമ്മയ്‌ക്കും ഓതിക്കൊടുത്തു. വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞുള്ള പ്രസംഗത്തില് ഫാദര്‍ ആന്‍ട്രി അച്ഛന്റെ വധുവിനെ പുതിയമ്മ എന്ന് വിശേഷിപ്പിച്ച് ആഹ്ലാദം പങ്കുവച്ചു.
ആന്റണിയുടെ മറ്റ് രണ്ട് പുത്രന്മാരും കുടുംബ സമേതം വിദേശത്താണ് താമസിക്കുന്നത്. 2001ല്‍ ഭാര്യ മരിച്ചതോടെ ആന്റണി തനിച്ചായി. മക്കളുടെ നിര്‍ബ്ബന്ധത്തെത്തുടര്‍ന്നാണ് വീണ്ടും വിവാഹം ചെയ്യാന്‍ ഇദ്ദേഹം തയ്യാറായത്.
ആറുപത്തിനാലാം വയസ്സില്‍ ആന്റണി മൂന്നു പെണ്ണുകാണല്‍ നടത്തി. മൂന്നാമത് കണ്ട റീത്തയെന്ന ബ്രിജീറ്റയെ നന്നേ ബോധിച്ചു. തുടര്‍ന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു.
മൂത്ത മകന്‍തന്നെ തന്റെ വിവാഹം ആശീര്‍വദിച്ചതില്‍ സന്തോഷവാനാണന്ന് വിവാഹം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയ ആന്റണി പറഞ്ഞു. ആന്റണിയുടെ മൂത്ത സഹോദരന്‍, സഹോദരി തുടങ്ങിയവരും വിവാഹച്ചടങ്ങിന് എത്തിയിരുന്നു.












Click it and Unblock the Notifications