ദുര്‍മന്ത്രവാദികളെന്നാരോപിച്ച് നാലു പേരെ ജീവനോടെ കുഴിച്ചിട്ടു
ഗുവാഹത്തി: ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഗോത്ര വൈദ്യ കുടുംബത്തിലെ നാലു പേരെ അയല്‍വാസികള്‍ ജീവനോടെ കുഴിച്ചിട്ട് കൊന്നു.
ആസമിലെ ആദിവാസി ഗ്രാമമായ കൊയ്‌ജുലിയിലാണ് സംഭവം. കല്ലെറിഞ്ഞ് അവശരാക്കിയ ശേഷം നാല് പേരെ ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഭാര്യയായ അമൃത മാജി പറഞ്ഞു. പൂര്‍ണ ഗര്‍ഭിണിയായതിനാലാണ് അമൃതയെ ക്രൂരതയില്‍ നിന്നും നാട്ടുകാര്‍ ഒഴിവാക്കിയത്.
സംഭവത്തിന് ശേഷം ഗ്രാമത്തിലെ പുരുഷന്‍മാര്‍ ഒന്നടങ്കം ഒളിവില്‍ പോയിരിക്കുകയാണ്. വീടുകളിലുള്ള സ്‌ത്രീകള്‍ പുരുഷന്‍മാര്‍ ചെയ്‌തത് ശരിയാണെന്ന ന്യായീകരിയ്‌ക്കുകയും ചെയ്യുന്നുണ്ട്.
ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷവും ഇവിടെ അഞ്ചു പേരെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഉള്‍നാടന്‍ ഗ്രാമമായ ഇവിടെ എന്തെങ്കിലും രോഗം പിടിപെട്ടാല്‍ നാട്ടുകാര്‍ നാട്ടു വൈദ്യന്‍മാരെയാണ് സമീപിയ്‌ക്കുക.
ഇവര്‍ നല്‌കുന്ന പച്ചമരുന്നുകളിലടങ്ങിയിട്ടുള്ള രാസവസ്‌തുക്കള്‍ മൂലം ചിലര്‍ക്ക് മതിഭ്രമം ഉണ്ടാക്കും. മരുന്ന് തന്ന വൈദ്യന്‍മാര്‍ ദുര്‍മന്ത്രവാദികളായതിനാലാണ് ഇങ്ങനെ സംഭവിയ്‌ക്കുന്നതെന്ന് കരുതി നാട്ടുകാര്‍ ഇവരെ കൊല്ലുകയും ചെയ്യും.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്. അന്ധവിശ്വാസം ആധുനിക ചികിത്സകളുടെ അഭാവവുമാണ് ഇത്തരം ക്രൂരതകളിലേക്ക് ജനങ്ങളെ നയിക്കുന്നതെന്ന് പോലീസ് ഐജി കുല സെയ്‌ക്ക പറഞ്ഞു.












Click it and Unblock the Notifications