Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വര്‍ഷത്തിനുള്ളില്‍ 43 ഐടി നഗരങ്ങള്‍

ദില്ലി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി 43 ഐടി നഗരങ്ങള്‍ സ്ഥാപിയ്‌ക്കുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു.

2018 ആകുമ്പോഴേക്കും ഈ മേഖലയില്‍ 35 ലക്ഷം പേര്‍ക്ക്‌‌ ജോലി ലഭിയ്‌ക്കും. 500 ഹെക്ടര്‍ സ്ഥലത്തായിരിക്കും ഓരോ ഐടി നഗരവും സ്ഥാപിയ്‌ക്കപ്പെടുക.

പത്തു വര്‍ഷത്തിനുള്ളില്‍ ഐടി, ബിപിഒ മേഖല 2.5 വളര്‍ച്ച കൈവരിയ്‌ക്കും. ഇതിന്‌ ഇപ്പോഴത്തെ പ്രധാന ഐടി നഗരങ്ങളിലെ സൗകര്യങ്ങള്‍ മാത്രം മതിയാകില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

കൂടാതെ ഐടി രംഗത്തേക്കുള്ള വിയറ്റ്നാം, ഫിലപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ കടന്നു വരവ് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നില്കക്കുന്ന ഐടി രംഗം ചെലവ് കുത്തനെ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തിലാണ്‌ കൂടുതല്‍ ഐടി നഗരങ്ങള്‍ സ്ഥാപിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നത്‌.

പദ്ധതിയ്‌ക്ക്‌ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും തേടിയിട്ടുണ്ട്‌. നിലവില്‍ രാജ്യത്തെ 95 ശതമാനം ഐടി, ബിപിഒ രംഗം പ്രധാനമായും കേന്ദ്രീകരിച്ചിരിയ്‌ക്കുന്നത്‌ ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഗുഡ്‌ഗാവ്‌, നോയിഡ എന്നീ ഏഴ്‌ നഗരങ്ങളിലാണ്. ഇതില്‍ തന്നെ 36 ശതമാനം ബാംഗ്ലൂരിലും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+