Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈലുകള്‍ക്കെതിരെ മുന്നറിയിപ്പ്

ദില്ലി : കുട്ടികളും ഗര്‍ഭിണികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായിട്ടുള്ള പരസ്യങ്ങള്‍ നല്‍കരുതെന്ന് മൊബൈല്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മൊബൈല്‍ ഫോണ്‍ പുറപ്പെടുവിക്കുന്ന തരംഗങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നയാളുടെ തലച്ചോറിലെ കോശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കുട്ടികളും ഗര്‍ഭിണികളും ഹൃദ്രോഗികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

മൊബൈല്‍ തരംഗങ്ങള്‍ മനുഷ്യനെ ദോഷകരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിച്ചിരിക്കുകയാണ്. അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 50 കോടിയായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ മുന്നറിയിപ്പ്.

മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്ന് പുറപ്പെടുന്ന വികിരണ തരംഗങ്ങള്‍ കോശങ്ങളെ ചൂടുപിടിപ്പിക്കുകയും അത് ദോഷകരമായി മാറുകയും ചെയ്യും.

16 വയസില്‍ താഴെയുളള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+