പീഡനത്തിനിരയായ കുട്ടിയുടെ മൊഴി വിശ്വാസത്തിലെടുക്കാം : സുപ്രീം കോടതി
ദില്ലി: ലൈംഗിക പീഡനത്തിനിരയായ കുട്ടികളുടെ മൊഴി വിശ്വാസത്തിലെടുക്കാമെന്നും പ്രതിയ്‌ക്കെതിരായ തെളിവായി സ്വീകരിയ്‌ക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബീഹാറില്‍ ആറു വയസ്സുകാരിയെ പീഡനത്തിരയാക്കിയ പ്രതിയ്‌ക്ക് കീഴ്‌ക്കോടതി നല്‌കിയ ശിക്ഷ ശരി വെച്ചു കൊണ്ടുള്ള കോടതി ഉത്തരവിലാണ് സുപ്രീം കോടതി ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത്.
പീഡനക്കേസിലെ പ്രതിയായ മുഹമ്മദ് കലാമിന് കീഴ്‌ക്കോടതി പത്തു വര്‍ഷത്തെ കഠിന തടവും അഞ്ഞൂറ് രൂപ പിഴയുമാണ് വിധിച്ചിരുന്നത്.
ഇതിനെതിരെ കലാം പട്‌ന ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയിലും അപ്പീല്‍ നല്‌കിയിരുന്നു.
കുട്ടിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്ത് കോടതി തനിയ്‌ക്കെതിരെ ശിക്ഷ വിധിച്ചുവെന്നാണ് കലാം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായിരുന്നത്.
എന്നാല്‍ സംഭവം നടന്നയുടനെ കുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അത് വിശ്വാസത്തിലെടുക്കാമെന്നുമായിരുന്നു ബീഹാര്‍ സര്‍ക്കാര്‍ എടുത്ത നിലപാട്. ഈ വാദം അംഗീകരിച്ച കോടതി ശിക്ഷാ കാലാവധി അഞ്ചു വര്‍ഷമായി കുറയ്‌ക്കാവുന്നതാണെന്നും പറഞ്ഞു.












Click it and Unblock the Notifications