തണുപ്പന്‍ യന്ത്രത്തിന്റെ പേരില്‍ ശ്രീയുടെ 'ചൂടന്‍' പ്രകടനം
ബാംഗ്ലൂര്‍: ഹര്‍ഭജന്റെ കൈയില്‍ നിന്ന് തല്ലു മേടിച്ചെങ്കിലും തന്റെ ചൂടന്‍ സ്വഭാവം തന്നെ വിട്ടു പോയിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനവുമായി ശ്രീശാന്ത് വീണ്ടും വാര്‍ത്തകളില്‍.
പരിക്ക് മൂലം വിശ്രമിയ്‌ക്കുന്ന താരം ഇത്തവണ തന്റെ പ്രകടനം പുറത്തെടുത്തത് ബാംഗ്ലൂരിലെ ഗ്രാന്‍ഡ് അശോക ഹോട്ടലിലെ ജീവനക്കാര്‍ക്ക് നേരെയായിരുന്നു.
ഞായറാഴ്‌ച അര്‍ദ്ധരാത്രി ഹോട്ടല്‍ മുറിയില്‍ സുഹൃത്തിനോടൊപ്പം കഴിയവെ മുറിയിലെ എസി ശബ്ദം ശല്യമുണ്ടാക്കുന്നുവെന്നാരോപിച്ച് ശ്രീശാന്ത് ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായെന്നാണ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്‌തിരിയ്‌ക്കുന്നത്.
കശപിശ തീര്‍ക്കാന്‍ താരത്തിന് പുതിയ മുറി നല്കി ഹോട്ടല്‍ മാനേജ്മെന്റ് പ്രശ്നം പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ശ്രീശാന്ത് ഹോട്ടല്‍ ജീവനക്കാരുമായി വഴക്കടിച്ചെന്ന വാര്‍ത്ത മാനേജര്‍ കുനാല്‍ ട്രഹാന്‍ നിഷേധിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ബാംഗ്ലൂരിലെത്തിയാല്‍ ശ്രീശാന്ത് ഈ ഹോട്ടലില്‍ താമസിയ്‌ക്കാറുള്ളതാണെന്നും ഹോട്ടല്‍ ജീവനക്കാരുമായി നല്ല അടുപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications