നികുതി നിരക്ക് ഏകീകരണം : വൈദ്യുതി ബില്‍ ഉയരും
കൊച്ചി: വൈദ്യുതി ചാര്‍ജ്ജിന്‍ മേലുള്ള നികുതി നിരക്ക് ഏകീകരിച്ച് കെഎസ്‌ഇബി ഉത്തരവിറക്കിയതോടെ സംസ്ഥാനത്തെ 65 ലക്ഷം ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കളുടെ കറന്റ് ബില്ലില്‍ നാമമാത്ര വര്‍ധനയുണ്ടാകും. ആറുമാസത്തെ നികുതി കുടിശ്ശികയും ഉപഭോക്താക്കള്‍ ഒരുമിച്ച് നല്‌കേണ്ടി വരും.
2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന നടപ്പാക്കിയപ്പോള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്‌കിയ ഡ്യൂട്ടി ഇളവാണ് ഇപ്പോള്‍ എടുത്തു കളയാന്‍ തീരുമാനിച്ചിട്ടുള്ളത്.
വൈദ്യുത ചാര്‍ജ്ജ് വര്‍ധിപ്പിയ്‌ക്കാന്‍ അധികാരമുള്ള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുവാദമില്ലാതെയാണ് പുതിയ നിരക്കില്‍ നികുതി ഈടാക്കാന്‍ കെഎസ്‌ഇബി ഉത്തരവിറക്കിയിട്ടുള്ളത്. ഇതോടെ പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് നാല് രൂപ അധികമായി നല്‌കേണ്ടി വരും.
യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവ് ഇപ്പോള്‍ പുനസ്ഥാപിച്ചത് വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ഇക്കാര്യം പരിശോധിയ്‌ക്കുമെന്നും വൈദ്യുത മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
നികുതി പുനസ്ഥാപിച്ചാല്‍ എന്തെങ്കിലും ഇളവ് വരുത്തുന്ന കാര്യം പരിഗണിയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications