ഞങ്ങള്‍ മോഹന്‍ലാലിനൊപ്പം : മമ്മൂട്ടി
കൊച്ചി: മോഹന്‍ലാല്‍ അധിക പ്രസംഗം നടത്തിയാലും മലയാള സിനിമാ പ്രവര്‍ത്തകര്‍ അതംഗീകരിയ്‌ക്കുമെന്ന് മമ്മൂട്ടി. മാക്ടയില്‍ നിന്നും രാജി വെച്ചവര്‍ സംഘടിപ്പിച്ച ചലച്ചിത്ര തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു മമ്മൂട്ടി.
നേരത്തെ മോഹന്‍ലാല്‍ അധിക പ്രസംഗം നടത്തുകയാണെന്നും തൊഴിലാളികള്‍ക്ക് നേരെ കൊഞ്ഞനം കുത്തുകയാണെന്നും മാക്ട പ്രസിഡന്റ് വിനയന്‍ ആരോപിച്ചിരുന്നു.
നല്ല ഉദ്ദേശ ശുദ്ധിയോടെ മലയാള സിനിമയെ നയിക്കുന്ന സംഘടനയാണ് ലക്ഷ്യമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയില്‍ പുതിയൊരു കൂട്ടായ്‌മയ്‌ക്ക് സമയമായെന്നും അഹങ്കാരമില്ലാത്തവരുടെ സംഘടന ഉണ്ടാക്കാന്‍ വിനയന് കഴിയുമെങ്കില്‍ അത് നല്ല കാര്യമാണെന്നും ലാല്‍ പറഞ്ഞു.
കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ആലോചിയ്‌ക്കാതെ ഇനി ഭാവി കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിയ്‌ക്കണം. അതിനാണ് നമ്മളെല്ലാവരും കൂടിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ അഹങ്കാരികളാണെന്ന വിനയന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായി ആര്‍ക്കും അഹങ്കാരം പാടില്ലെന്നായിരുന്നു ലാലിന്റെ മറുപടി.
മോഹന്‍ലാല്‍, മമ്മൂട്ടി, നെടുമുടി വേണു, ഇന്നസെന്റ്, പ്രമുഖ നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
താര സംഘടനയായ അമ്മയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പിന്തുണയോടെ പുതിയ സംഘടനയ്‌ക്ക് രൂപം നല്‌കുകയാണ് സംഗമത്തിലൂടെ മാക്ട വിമതരുടെ ഉദ്ദേശം.
മാക്ടയിലെ 19 യൂണിയനുകള്‍ക്കും സമാന്തരമായി പുതിയ സംഘടനകള്‍ രൂപവത്‌ക്കരിയ്‌ക്കും. സംഗമത്തില്‍ സംവിധായകന്‍ ഹരിഹരന്‍ അധ്യക്ഷത വഹിച്ചു.
സംവിധായകന്‍ സിദ്ദിഖ് ആമുഖ പ്രസംഗം നടത്തി. ഉച്ചയ്‌ക്കു ശേഷം സംവിധായകരും മറ്റു സാങ്കേതി പ്രവര്‍ത്തകരും തമ്മിലുള്ള ചര്‍ച്ച നടക്കും. പുതിയ സംഘടനയുടെ പ്രഖ്യാപനവും ഭാരവാഹികളെ തെരഞ്ഞെടുക്കലും തിങ്കളാഴ്‌ച തന്നെയുണ്ടാകും.












Click it and Unblock the Notifications