സിപിഎം യൂണിയന് ഷോക്ക് ചികിത്സ
തിരുവനന്തപുരം : സിപിഐ ഭരിക്കുന്ന വകുപ്പുകളില്‍ സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് കൂട്ട സ്ഥലം മാറ്റം.
റവന്യൂ, കൃഷി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകളിലാണ് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെയും നേതാക്കളെയും കൂട്ടത്തോടെ സ്ഥലം മാറ്റുന്നത്. സിപിഐയുടെ പിന്തുണയോടെ ജോയിന്റ് കൗണ്‍സില്‍ നടത്തുന്ന പകപോക്കലിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് എന്‍ജിഒ യൂണിയന്‍.
സിപിഎം, സിപിഐ തര്‍ക്കം രൂക്ഷമാകുന്നതിനു മുന്നേ തന്നെ റവന്യൂ, കൃഷി ഓഫീസുകളില്‍ എന്‍ജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും പോരുകോഴികളാണ്. ഭരണം തുടങ്ങിയ കാലത്തു തന്നെ ഓഫീസുകളില്‍ ഇരുസംഘടനകളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ കായികമായും ഏറ്റുമുട്ടിയിരുന്നു. ഒരേ മുന്നണിയിലെ പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത വൈരവും വിദ്വേഷവുമാണ് പ്രാദേശിക തലങ്ങളില്‍ വളര്‍ന്നു വരുന്നത്. പല ഓഫീസുകളും ഇനി കയ്യാങ്കളിയ്ക്ക് വേദിയാകുമെന്ന കാര്യവും ഉറപ്പാണ്.
വനംവകുപ്പിന് കീഴിലുളള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നടന്ന കയ്യാങ്കളി ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ജില്ലാ നേതാക്കള്‍ മുതല്‍ താഴെത്തലത്തിലുളള തങ്ങളുടെ പ്രവര്‍ത്തകരെവരെ സ്ഥലം മാറ്റുന്നതിനെതിരെ പകച്ചു നില്‍ക്കുകയാണ് കേരളത്തിലെ ഏറ്റവും വലിയ സര്‍വീസ് സംഘടനാ നേതൃത്വം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ു
![]()












Click it and Unblock the Notifications