ഡയാനയ്‌ക്കൊപ്പം ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടില്ല; ബട്ട്‌ലര്‍
ലണ്ടന്‍: ഡയാനയ്‌ക്കൊപ്പം താന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നെന്ന വാര്‍ത്തകള്‍ മുന്‍ കൊട്ടാര പാചകക്കാരനായിരുന്ന പോല്‍ ബറീല്‍ നിഷേധിച്ചു.
'രാജകീയ ജോലി' കളുടെ ഭാഗമായി പോള്‍ ഡയാനയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നെന്ന് പോളിന്റെ ഭാര്യാ സഹോദരന്‍ കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ പ്രസ്‌താവന നിഷേധിച്ച പോള്‍ സത്യം അറിയാന്‍ ആര്‍ക്കും താത്‌പര്യമില്ലെന്നും താന്‍ രാജ്ഞിയായ ഡയാനയോടും രാജ കൊട്ടാരത്തോടും ബഹുമാനത്തോടെ മാത്രമെ വര്‍ത്തിച്ചിരുന്നതെന്നും വ്യക്തമാക്കി.
രാജ്ഞിയോടിടപെടുമ്പോള്‍ പാലിയ്‌ക്കേണ്ട അകലവും ബഹുമാനത്തെക്കുറിച്ചും തനിയ്‌ക്കറിയാം, ഇത് പാലിച്ചു കൊണ്ടു തന്നെയാണ് താന്‍ കെങ്‌സ്റ്റിണ്‍ കൊട്ടാരത്തില്‍ ജോലി ചെയ്‌തിരുന്നതെന്നും പോള്‍ പറഞ്ഞു.
1993ല്‍ ഡയാന കൊട്ടാരത്തിലെ ബട്ട്‌ലറായ പോള്‍ ബറീലുമൊത്ത് ഒരു പബില്‍ പോയിരുന്നെന്നും അതിനു ശേഷം ഇവര്‍ കിടക്ക പങ്കിട്ടുവെന്നുമാണ് പോളിന്റെ ഭാര്യ സഹോദരനായ റോണ്‍ കോണ്‍ഗ്രോവ് പത്രത്തിന് ന്‌ല്‌കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ഒരിയ്‌ക്കല്‍ ഡയാന ഫോണിലൂടെ കിടക്ക പങ്കിടാന്‍ പോളിനെ ക്ഷണിച്ച കാര്യം പോള്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും റോണ്‍ പറയുന്നു.
എന്നാല്‍ പോളിന്റെ ഭാര്യയായ മരിയ തന്റെ സഹോദരന്റെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പണം കടം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധം മൂലമാണ് ഇത്തരം ആരോപണങ്ങള്‍ റോണ്‍ പുറപ്പെടുവിയ്‌ക്കുന്നതെന്നും മരിയ പറയുന്നു.












Click it and Unblock the Notifications