ഭ്രാന്തന്‍ നദിയെ ചമ്പാരന്‍ പിടിച്ചു കെട്ടുന്നു
പട്‌ന: ബീഹാറിലെ ചമ്പാരന്‍ ഗ്രാമവാസികള്‍ സന്തോഷത്തിലാണ്. ഏറെക്കാലമായി തങ്ങളുടെ ജീവിതം കശക്കിയെറിയുന്ന ഭ്രാന്തന്‍ നദിയെ മെരുക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയത്തോടടുക്കുന്നതിന്റെ ആനന്ദത്തിലാണ് ഗ്രാമവാസികള്‍ ഒന്നടങ്കം.
സംസ്ഥാന സര്‍ക്കാരിനും മറ്റു ജനപ്രതിനിധികള്‍ക്കും ഒട്ടേറെ നിവേദനങ്ങളും പരാതികളും നല്‌കിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ഗ്രാമവാസികള്‍ തന്നെ നദിയെ പിടിച്ചു കെട്ടാനിറങ്ങിയത്.
മഴക്കാലത്ത് തങ്ങളുടെ ഗ്രാമത്തെ വെള്ളത്തിലടിയിലാക്കുന്ന മസന്‍ നദിയുടെ ഭ്രാന്തമായ ഒഴുക്കിനെ ചിറ കെട്ടി തടയാനായിരുന്നു ഗ്രാമീണരുടെ ശ്രമം. മസന്‍ നദി വഴി മാറി ഒഴുകിയതു മൂലം ചമ്പാരന്‍ ഗ്രാമം ഇപ്പോള്‍ തന്നെ രണ്ടായി വിഭജിയ്‌ക്കപ്പെട്ടു കഴിഞ്ഞു.
രണ്ടു പതിറ്റാണ്ടായുള്ള നദിയുടെ അക്രമണം മൂലം ഗ്രാമത്തിലെ കൃഷി ഒട്ടുമുക്കാലും നശിച്ചു കഴിഞ്ഞു. ബസുമതി വിളഞ്ഞിരുന്ന പാടങ്ങള്‍ ഇപ്പോള്‍ നദി കൊണ്ടു വന്നു തള്ളുന്ന മണല്‍പ്പരപ്പുകളാണ്.
ഗ്രാമത്തെ ഇനിയും നദി കീറി മുറിയ്ക്കുന്നത് തടയാനാണ് തങ്ങള്‍ രംഗത്തിറങ്ങിയതെന്ന് ഗ്രാമവാസിയായ ഖൈറുള്ള മിയാന്‍ പറഞ്ഞു.
നദിയുടെ ഗതി മാറ്റത്തിനായി ഇവര്‍ നിര്‍മ്മിയ്‌ക്കുന്ന ഒരു കിലോമീറ്റര്‍ നീളമുള്ള തടയണയുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഭ്രാന്തന്‍ നദിയെ മെരുക്കാനുള്ള ഗ്രാമീണരുടെ ശ്രമത്തെ ഭ്രാന്താണെന്ന് ആക്ഷേപിച്ചവര്‍ക്ക് തടയണ നിര്‍മാണത്തിലൂടെ മറുപടി നല്‌കാനാണ് ചന്പാരന്‍ വാസികളുടെ ശ്രമം.












Click it and Unblock the Notifications