പ്രണയം: പിതാവ് മകളെ കൊലപ്പെടുത്തി
അമൃത്‌സര്‍: പ്രണയബന്ധത്തെത്തുടര്‍ന്ന് ഇരുപതുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തി പഞ്ചാബിലെ അമൃത്‌സറിലെ നാഷെഹ്‌ര ഗ്രാമത്തിലെ ദല്‍ജിത് കൗറിനെയാണ് അച്ഛന്‍ കക്ക സിംങ് മകന്‍ ബല്‍ജീന്ദര്‍ സിംങിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്.
കാമുകനുമായി അപമാനകരമായി അവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്നാണത്രേ പിതാവും സഹോദരനും ചേര്‍ന്ന് ദല്‍ജിത്തിനെ വധിച്ചത്. സംഭവത്തെത്തുടര്‍ന്ന് കക്ക സിംങ്, ബല്‍ജീന്ദര്‍ സിംങ് ഇവരുടെ സഹായി സ്വരണ്‍ സിംങ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്.
കൊലപ്പെടുത്തിയശേഷം മകളുടെ മൃതദേഹം സംസ്‌കരിക്കാനായി ശ്‌മശാനത്തിലേയ്‌ക്ക് കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ശ്‌മശാനത്തിലെത്തിയ പൊലീസ് സംഘം ഇവരില്‍ നിന്നും മൃതദേഹം പിടിച്ചെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു.
കാക്കസിംഗിന്റെ കുടുംബാംഗങ്ങളുമായുണ്ടായ ചെറിയ സംഘര്‍ഷത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പിടിച്ചെടുത്തത്ത്. സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല് വിശദീകരണം നല്കാന് പൊലീസ് തയ്യാറായില്ല.












Click it and Unblock the Notifications