Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓര്‍മ്മശക്തി തെളിയിച്ച്‌ യുവതി റെക്കോര്‍ഡ്‌ ബുക്കില്‍

നാഗ്‌പൂര്‍: 407 വസ്‌തുക്കളുടെ പേര്‌ ക്രമം തെറ്റാതെ ഓര്‍ത്തെടുത്ത്‌ നാഗ്‌പൂര്‍ സ്വദേശിനിയായ യുവതി 2008ലെ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടി.

ജോളി ദിന്റിസ്‌ ആണ്‌ തന്റെ അപാരമായ ഓര്‍മ്മശക്തിയുടെ സഹായത്തോടെ ലിംക റെക്കോര്‍ഡ്‌സില്‍ കയറിപ്പറ്റിയത്‌.

രണ്ട്‌ മണിക്കൂര്‍ പത്ത്‌ മിനിറ്റ്‌ 36 സെക്കന്‍ഡ്‌ കൊണ്ട്‌ ഹൃദിസ്ഥമാക്കിയ വസ്‌തുക്കളുടെ പേര്‌ 24 മിനിറ്റ്‌ 32 സെക്കന്‍ഡിലാണ്‌ ജോളി ഓര്‍ത്തെടുത്തത്‌.

വസ്‌തുക്കള്‍ വെറുതെ ഓര്‍ത്തെടുക്കുകയല്ല ജോളി ചെയ്‌തത്‌. ആരോപണ ക്രമത്തിലും അവരോഹണക്രമത്തിലും വസ്‌തുക്കളെ ഓര്‍ത്തെടുത്ത ജോളി ഇത്‌ കൂടാതെ കാണികള്‍ ചോദിച്ച നമ്പരുകളില്‍ വരുന്ന വസ്‌തുക്കളും തെറ്റുപറ്റാതെ പറഞ്ഞു.

400 ഓളം വസ്‌തുക്കളെ ഓര്‍ത്തെടുത്ത ഉത്തര്‍പ്രദേശുകാരനായ പവന്‍ കുമാര്‍ ശ്രീവാസ്‌തവയുടെ പേരിലുള്ള റെക്കോര്‍ഡാണ്‌ ജോളി പഴങ്കഥയാക്കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+