ആറുവയസ്സുകാരിയെ സ്‌കൂള്‍ ബസില്‍ മാനഭംഗപ്പെടുത്തി
ഹൈദരാബാദ്: ആറു വയസ്സുകാരിയെ സ്‌കൂള്‍ ബസില്‍ ബലാല്‍സംഗം ചെയ്‌തു. ഹൈദരാബാദ് ലയോള കോണ്‍വെന്റ് ഹൈ സ്‌കൂളിലെ രണ്ടാ ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
ശനിയാഴ്‌ച സ്‌കൂള്‍ വിട്ട് വീട്ടിലേയ്‌ക്ക് പോകുന്നതിനിടെയാണ് സ്‌കൂളിലെ മുന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ സ്‌കൂള്‍ബസില്‍വച്ച് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മുത്തച്ഛന്റെ പരാതിയെത്തുടര്‍ന്ന് തിങ്കളാഴ്‌ച അമ്പത്തഞ്ചുകാരനായ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ രാമുലു, ബസ് ഡ്രൈവര്‍ തിരുമലേഷ് എന്നിവര്‍ക്കെതിരെ പൊലീസ് മാനഭംഗക്കുറ്റത്തിന് കേസെടുത്തു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പീഡനത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനയിക്ക് വിധേയയാക്കിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്‌ച സാധാരണത്തേതിലും അരമണിക്കൂറോളം വൈകി ഉച്ച്‌ക്ക് 1.30നാണ് സ്‌കൂള്‍ ബസ് തിരിച്ചെത്തിയതെന്നും പൊലീസ് പറഞ്ഞു.
വീട്ടിലെത്തിയ കുട്ടി വല്ലാതെ ക്ഷീണിച്ചിരുന്നതായി രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാതെ പോയതുകൊണ്ടായിരിക്കുമെന്ന് കരുതി അത് കാര്യമായെടുത്തില്ല. എന്നാല്‍ പിന്നീട് കുട്ടിയുടെ വസ്‌ത്രങ്ങള്‍ കീറിയതായി കാലുകളില്‍ പാടുകളുള്ളതായും കണ്ടെത്തി. തുടര്‍ന്നാണ് കുട്ടിയുടെ മുത്തച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്.
സംഭവം നടക്കുമ്പോള്‍ ഡ്രൈവര്‍ തിരുമലേഷ് ബസിലുണ്ടായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നുവിടുമ്പോള്‍ ഡ്രൈവര്‍ തിരുമലേഷും, രാമുലുവും മാത്രമേ ബസിലുണ്ടായിരുന്നുള്ളുവത്രേ.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും ഏതാനും എബിവിപി പ്രവര്‍ത്തകരും ഞായറാഴ്‌ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications