ഭര്‍ത്താവിന്‍റെ അനുമതിയോടെ ഭാര്യയെ മാനഭംഗപ്പെടുത്തി
മുസാഫര്‍നഗര്‍: ഭര്‍ത്താവിന്റെ അനുമതിയോടെ സുഹൃത്ത് സ്‌ത്രീയെ മാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കൃഷ്‌ണയിലാണ് ഞായറാഴ്‌ച സംഭവം നടന്നത്.
ലച്‌മണ്‍ എന്നയാളാണ് ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ സുഹൃത്തായ ധര്‍മ്മേന്ദ്രയ്‌ക്ക് അനുമതി നല്‍കിയത്. ധര്‍മ്മേന്ദ്രയില്‍ നിന്നും കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ കഴിയാഞ്ഞ ലച്‌മണയ്‌ക്ക് ധര്‍മ്മേന്ദ്രയുടെ ആവശ്യം അംഗീകരിക്കേണ്ടിവരുകയായിരുന്നു.
പണം ചോദിക്കാനായി ലച്‌മണയുടെ വീട്ടിലെത്തിയ ധര്‍മ്മേന്ദ്ര പണം കിട്ടില്ലെന്നറിഞ്ഞതോടെ അകത്തുകടന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ലച്‌മണയുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഈ സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് ധര്‍മ്മേന്ദ്ര സ്‌ത്രീയെ ഭീഷണിപ്പെടുത്തുകയുംചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ലച്‌മണയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിന്മേല്‍ പൊലീസ് ലച്‌മണയ്‌ക്കും ധര്‍മ്മേന്ദ്രയ്‌ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്റ്റുചെയ്യുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications