യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കോണ്‍ഗ്രസ്: ഗൗരിയമ്മ
മലപ്പുറം: യുഡിഎഫിനുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണെന്ന് ജെഎസ്‌എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
എനിയ്‌ക്കും എന്റെ പാര്‍ട്ടിയ്‌ക്കും മുന്നണിയ്‌ക്കകത്ത് പ്രശ്‌നങ്ങളുണ്ട്. അക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ന്യായമായി തീര്‍ക്കണം- അവര്‍ ആവശ്യപ്പെട്ടു.
ഘടകകക്ഷികള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കോണ്‍ഗ്രസാണ് അത് തീര്‍ക്കേണ്ടത്. വെറുതേ തീര്‍ത്താല്‍ പോരാ ന്യായമായി പറഞ്ഞുതീര്‍ക്കണം. സാമൂഹിക നീതിയുടെകാര്യത്തില്‍ നേരത്തേതന്നെ ലീഗുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രീമിലെയര്‍ പ്രശ്‌നത്തില്‍ മുസ്ലിം ലീഗിനൊപ്പം നിയമസഭയില്‍ ഇറങ്ങിപ്പോക്‌് നടത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലാ രൂപീകരണത്തില്‍ മുസ്ലിം ലീഗ് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ജില്ലയുടെ പിന്നാക്കാവസ്ഥ മാറ്റുന്നതിലും ലീഗ് പങ്കുവഹിച്ചു. പൂക്കോയ തങ്ങള്‍, സിഎച്ച് എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടതാണ്- ഗൗരിയമ്മ പറഞ്ഞു.
മലപ്പുറം ജില്ലാ രൂപവല്‍ക്കരണദിനത്തോടനുബന്ധിച്ച് ജില്ലാ യൂത്ത്‌ലീഗ് കോട്ടയ്‌ക്കലില്‍ നടത്തിയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യാനെത്തുയപ്പോഴാണ് ഗൗരിയമ്മ പാണക്കാട്ടെത്തിയത്. മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവരും ഗൗരിയമ്മയുടെ സന്ദര്‍ശന സമയത്ത് പാണക്കാട് തങ്ങളുടെ വസതിയിലുണ്ടായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications