Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗിയുടെ അപകട മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ മേല്‍ മേല്‍ക്കൂരയുടെ സിമന്റ്‌ തേപ്പ്‌ അടര്‍ന്ന്‌ വീണ്‌ രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ആരോഗ്യ വകുപ്പ്‌, സെക്രട്ടറി, മെഡിക്കല്‍ കോളേജ്‌, സൂപ്രണ്ട്‌ എന്നിവരോട്‌ വിശദീകരണമാവശ്യപ്പെട്ട്‌ കമ്മീഷന്‍ നോട്ടീസും നല്‌കിയിട്ടുണ്ട്‌. ഒരാഴ്‌ചയ്‌ക്കുള്ളില്‍ സംഭവത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കണമെന്നാണ്‌ കമ്മീഷന്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌.

തിങ്കളാഴ്‌ച രാവിലെ ഏഴരയ്‌ക്കാണ്‌ മെഡിക്കല്‍ കോളേജിലെ എട്ടാം വാര്‍ഡിലേയ്‌ക്കുള്ള ഇടനാഴിയില്‍ നിലത്തു കിടന്നിരുന്ന പയ്യോളി അയിനിക്കാട്‌ മൂലയില്‍ ദാമോദരന്റെ ദേഹത്ത്‌ സിമന്റ്‌ തേപ്പ്‌ അടര്‍ന്നു വീണത്‌.

തുടര്‍ന്ന്‌ അത്യാഹിത വിഭാഗത്തിലേക്ക്‌ മാറ്റിയ ദാമോദരന്‍ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. അമിതമായി രക്തം ചര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു ദാമോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌.

ദാമോദരന്റെ മരണം സിമന്റ്‌ തട്ട്‌ വീണതു കൊണ്ടല്ലെന്നും അമിതമായി രക്തം നഷ്ടപ്പെട്ടതു മൂലമാണെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം വന്‍ വിവാദമുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+