സന്തോഷ് മാധവന്റെ കൂട്ടാളി അറസ്‌റ്റില്‍
കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവന്‍ ശാന്തിതീരം ട്രസ്റ്റിന്റെ പേരില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായം നല്‍കിയയാളെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്‌ച അറസ്റ്റുചെയ്‌തു.
കച്ചേരിപ്പടി ആര്‍.ജി കണ്‍സ്‌ട്രക്ഷന്‍ ഉടമയും എന്‍ജിനീയറുമായ പി ഗീരീഷ്(35)ആണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച വൈകീട്ട് ആറുമണിയ്‌ക്ക് കച്ചേരിപ്പടിയില്‍വച്ചാണ് ഇയാളെ അറസ്റ്റുചെയ്‌തത്. ചൊവ്വാഴ്‌ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
ശാന്തിതീരം ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയ 17കോടിയോളം രൂപയുപയോഗിച്ചാണ് ഗിരീഷിന്റെ സഹായത്തോടെ സന്തോഷ് മാധവന്‍ ഭൂമിക്കച്ചവടം നടത്തിയത്. 12കോടിയോളം മുടക്കി പുത്തന്‍വേലിക്കരയിലും അഞ്ച് കോടിയോളം മുടക്കി പാണാവള്ളിയിലും സന്തോഷ് ഭൂമിവാങ്ങിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ഗിരീഷ് വഴി കൂടുതല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നകാര്യം അന്വേഷിച്ചുവരുകയാണ്. സന്തോഷ് മാധവന് ഒളിവില്‍ക്കഴിയാനുള്ള സഹായങ്ങള്‍ നല്‍കിയതും ഗിരീഷായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. അറസ്റ്റിന് മുമ്പ് സ്വകാര്യ ചാനലുകള്‍ക്ക് സന്തോഷ് അഭിമുഖം നല്‍കിയത് ഗിരീഷിന്റെ വീട്ടില്‍വച്ചായിരുന്നു.
ഇതിനിടെ ചൊവ്വാഴ്‌ച ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സന്തോഷ് മാധവനെ തൊടുപുഴയിലെ ഇടുക്കി ജില്ലാ രിജസ്‌ട്രാര്‍ ഓഫീസിലെത്തി തെളിവെടുത്തു. സന്തോഷ് മാധവന്‍ പ്രിസിഡന്റായ ശാന്തിതീരം ട്രസ്റ്റ് രിജസ്റ്റര്‍ ചെയ്‌തിരിക്കുന്നത് തൊടുപുഴയിലാണ്. ട്രസ്റ്റിന്റെ രജിസ്‌ട്രേഷനില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
സന്തോഷ് ജാമ്യ ഹര്‍ജി നല്‍കി
ജാമ്യം തേടി സന്തോഷ് മാധവന്‍ എറണാകളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ജൂണ്‍ 18ന് കേസില്‍ വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവച്ചു.
മെയ് 13നാണ് സന്തോഷിനെ പൊലീസ് അറസ്റ്റുചെയ്‌തത്. വിശ്വാസവഞ്ചന, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യല്‍ എന്നീ കേസുകളാണ് പ്രധാനമായും സന്തോഷിനെതിരെയുള്ളത്.
ബലാല്‍സംഗക്കേസ് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും താന്‍ നിരപരാധിയാണെന്നും സന്തോഷ് ഹര്‍ജിയില്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications