ഉത്തരവ് മരവിപ്പിച്ചു: വൈദ്യുതി നിരക്ക് കൂടില്ല
തിരുവനന്തപുരം: വൈദ്യുതി നികുതി നിരക്ക് ഏകീകരിച്ച് ബോര്‍ഡ് ഇറക്കിയ ഉത്തരവ് മരവിപ്പിച്ചു. ഇതോടെ വൈദ്യുതി നിരക്കില്‍ ഉണ്ടാകുമായിരുന്ന വര്‍ധന ഇല്ലാതായി.
നികുതി ഏകീകരിച്ചുള്ള ഉത്തരവ് വിവാദമായതോടെ വൈദ്യുതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉത്തരവ് മരവിപ്പിയ്‌ക്കാന്‍ നിര്‍ദ്ദേശിയ്‌ക്കുകയായിരുന്നു.
യൂണിറ്റിന് രണ്ട് പൈസയോളം വര്‍ധനവാണ് പുതിയ ഉത്തരവിലൂടെ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‌പിയ്‌ക്കപ്പെട്ടിരുന്നത്.
നികുതി ഏകീകരണം വിവാദമായതോടെ മുഖം രക്ഷിയ്‌ക്കാന്‍ ബോര്‍ഡിനോട് ഉത്തരവ് മരവിപ്പിയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‌കുകയായിരുന്നു.
നികുതി നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും അതിനാലാണ് ബോര്‍ഡിന്റെ ഉത്തരവ് മരവിപ്പിയ്‌ക്കാന്‍ നിര്‍ദേശം നല്‌കിയതെന്നും മന്ത്രി ബാലന്‍ പറഞ്ഞു.












Click it and Unblock the Notifications