Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നടന്നത്‌ താരങ്ങളുടെ മെഗാഷോ: വിനയന്‍

കൊച്ചി: ചലച്ചിത്രതൊഴിലാളി സംഗമം എന്നപേരില്‍ കൊച്ചിയില്‍ നടന്നത്‌ താരങ്ങളുടെ മെഗാഷോയാണെന്ന്‌ മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വിനയന്‍ ആരോപിച്ചു.

സൂപ്പര്‍താരങ്ങളും ഫാന്‍സും ചേര്‍ന്ന്‌ സംഘടനയുണ്ടാക്കിയാല്‍ സാങ്കേതിക വിദഗ്‌ധരുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.

രാജിവച്ചവര്‍ പുതിയ സംഘടന തുടങ്ങേണ്ട കാര്യമില്ലായിരുന്നു. ഇവര്‍ അമ്മയില്‍ ചേരുന്നതായിരുന്നു നല്ലത്‌. മാക്ടയെ തകര്‍ക്കുകയെന്ന ഒറ്റ അജണ്ടമാത്രമാണ്‌ ഇവര്‍ക്കുള്ളത്‌. താരങ്ങളെ മാത്രമല്ലാതെ തൊഴിലാളികളെയൊന്നും യോഗത്തില്‍ കണ്ടില്ല- വിനയന്‍ പറഞ്ഞു.

മമ്മൂട്ടിയെപ്പോലൊരു താരത്തെക്കൊണ്ട്‌ താനുമൊരു തൊഴിലാളിയാണെന്ന്‌ പറയിക്കാന്‍ കഴിഞ്ഞതില്‍ മാക്ട ഫെഡറേഷന്‌ സന്തോഷമുണ്ട്‌. എന്നെ ചീത്തപറയുന്നതല്ലാതെ തൊഴിലാളികളുടെ എന്തുക്ഷേമകാര്യമാണ്‌ അവിടെ ചര്‍ച്ചചെയ്‌തതെന്നും വിനയന്‍ ചോദിച്ചു.

മാക്ട ഫെഡറേഷന്റെ പത്തൊമ്പത്‌ യൂണിയനില്‍പ്പെട്ട 4800പേരും സംഘടനയില്‍ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടെന്നും വിനയന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+