ഉറയുടെ കവറില്‍ ഇലക്ഷന്‍ പ്രചരണം
ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ഗുണഗണങ്ങള്‍ അമേരിക്കക്കാരറിയണമെങ്കില്‍ പരസ്യം എവിടെ പതിക്കണം? ഗര്‍ഭനിരോധന ഉറയുടെ കവറുകളിലായാല്‍ സംഗതി എല്ലാവരും ചര്‍ച്ച ചെയ്യുമെന്ന് കണ്ടെത്തിയത് ബെഞ്ചമിന്‍ ഷെര്‍മാന്‍ എന്ന വ്യവസായ സംരഭകനാണ്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബറാക് ഒബാമയുടെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മെക്കെയ്നിന്റെയും ആഹ്വാനങ്ങള്‍ ഉറയുടെ കവറിലുണ്ട്. ദ്വയാര്‍ത്ഥം ധ്വനിപ്പിക്കുന്ന ഈ വാചകങ്ങള്‍ അമേരിക്കയിലെ ജനതയെ ഏറെ സ്വാധീനിക്കുമെന്നാണ് പരസ്യ നിര്‍മ്മാതാവിന്റെ പ്രതീക്ഷ.
ഗര്‍ഭ നിരോധന ഉറയുടെ കവറിലിരുന്ന് ശരിയായ തീരുമാനത്തോടെ ഉപയോഗിക്കുക എന്ന് ഒബാമ പറയുമ്പോള്‍ എങ്ങനെ സ്വീകരിക്കാതിരിക്കും. പഴയതൊന്നും കാലഹരണപ്പെട്ടതല്ലെന്നാണ് തന്റെ ചിത്രമുളള ഉറയുടെ കവറിലിരുന്ന് മെക്കെയ്ന്‍ പറയുന്നത്.
പത്തു ഡോളര്‍ വിലയുളള ഉറകള്‍ക്ക് ആവശ്യക്കാരേറുകയാണ്. എന്നാല്‍ ഒരു കൗതുകത്തിനു മാത്രമാണ് ജനം ഇവ വാങ്ങുന്നതെന്നാണ് ബെഞ്ചമിന്‍ പറയുന്നത്. കവറുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പരസ്യ വാചകവുമുണ്ടെന്നല്ലാതെ ഉറകള്‍ക്ക് പ്രത്യേക മേന്മയൊന്നുമില്ലെന്നും അദ്ദേഹം ആണയിടുന്നു.
ജനമിതുപയോഗിച്ചാല്‍ ചിലപ്പോള്‍ അടുത്തൊരു അമേരിക്കന്‍ പ്രസിഡന്റിന്റെ പിറവിയെയായിരിക്കും അതു തടയുക എന്ന് ചില വിരുതന്മാര്‍ തമാശയും പറയുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications