റിലയന്‍സും ഡ്രീം വര്‍ക്സും ഒന്നിയ്ക്കുന്നു.
ന്യൂയോര്‍ക്ക് : ഒരു ചലച്ചിത്ര സംരഭവുമായി ബന്ധപ്പെട്ട് ഹോളിവുഡ് സംവിധായകനായ സ്‌പീല്‍ ബര്‍ഗിന്റെ ഡ്രീം വര്‍ക്‌സ് സ്റ്റുഡിയോയും റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പും ധാരണയിലെത്തിയതായി വാള്‍ സ്‌ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഈ വര്‍ഷാവസാനത്തോടെ പാരമൗണ്ട് പിക്‌ചേഴ്‌സുമായി വേര്‍പിരിയുന്ന സ്‌പീല്‍ ബര്‍ഗിന്റെ ഡ്രീം വര്‍ക്‌സിന് ചിത്രങ്ങളൊരുക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ധാരണയെന്നാണ് സൂചനകള്‍.
50-60 കോടി ഡോളര്‍ ഡ്രീം വര്‍ക്‌സിന് റിലയന്‍സ് ധാരണ പ്രകാരം നല്‌കുമെന്നാണ് കരുതപ്പെടുന്നത്.
ഇത് കൂടാതെ അനില്‍ അംബാനി ഗ്രൂപ്പും ഡ്രീം വര്‍ക്‌സും ചേര്‍ന്ന് പുതിയ സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിയ്‌ക്കാനും പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഹോളിവുഡിലേക്കുള്ള ഇന്ത്യന്‍ കന്പനിയുടെ പ്രവേശനത്തെ ഏറെ ആകാംക്ഷപൂര്‍വമാണ് മറ്റു ചലച്ചിത്ര കന്പനികള്‍ നോക്കി കാണുന്നത്.












Click it and Unblock the Notifications