ഡിഎംകെ സംഖ്യത്തില്‍ നിന്നും പിഎംകെ പുറത്ത്
ചെന്നൈ: തമിഴ്‌നാട്ടിലെ ഡിഎംകെ മുന്നണിയില്‍ നിന്ന് പട്ടാളിമക്കള്‍ കക്ഷിയെ (പിഎംകെ) പുറത്താക്കി.
തമിഴക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഈ രാഷ്ട്രീയ നീക്കത്തിലൂടെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം യുപിഎയില്‍ നിന്ന് പിഎംകെയെ പുറത്താക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി കരുണാനിധി അറിയിച്ചു.
കേന്ദ്ര ഭരണത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള പിഎംകെ തമിഴ്‌നാട്ടില്‍ ഡിഎംകെ ഭരണത്തിന് പുറത്തു നിന്നാണ് പിന്തുണച്ചിരുന്നത്.
പിഎംകെയുമായുള്ള വേര്‍പിരിയല്‍ സംസ്ഥാന ഭരണത്തെ ഒരു വിധത്തിലും ബാധിയ്‌ക്കില്ല. 234 അംഗ സഭയില്‍ ഡിഎംകെയ്‌ക്ക് 96 അംഗങ്ങളെ ഉള്ളൂവെങ്കിലും കോണ്‍ഗ്രസടക്കമുള്ള ഘടകകക്ഷികളുടെ ഉറച്ച പിന്തുണയുള്ളതിനാല്‍ ഡിഎംകെ ഭരണത്തിന് ഭീഷണിയൊന്നും ഈ വേര്‍പിരിയല്‍ മൂലമുണ്ടാകില്ല.
ഏഴ് എംപിമാരും 18 എംഎല്‍എമാരുമാണ് പിഎംകെയ്‌ക്കുള്ളത്. ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്, റയില്‍വെ സഹമന്ത്രി ആര്‍. വേലുവുമാണ് കേന്ദ്ര മന്ത്രിസഭയില്‍ പിഎംകെയുടെ പ്രതിനിധികള്‍.
കഴിഞ്ഞ കുറെക്കാലമായി സഖ്യധര്‍മത്തിന് എതിരായാണ് പിഎംകെ പ്രവര്‍ത്തിയ്‌ക്കുന്നതെന്ന് കരുണാനിധി പറഞ്ഞു.
പിഎംകെയുടെ പല നടപടികളും ഡിഎംകെയ്‌ക്ക് എതിരായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ പിഎംകെയുമായുള്ള ബന്ധം തുടര്‍ന്നു പോകുന്നത് ശരിയല്ലെന്ന തീരുമാനമാണ് ഡിഎംകെ ഉന്നതതല യോഗത്തില്‍ ഉയര്‍ന്നു വന്നത്-പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ കരുണാനിധി പറഞ്ഞു.












Click it and Unblock the Notifications