ദില്ലിയില്‍ രണ്ട് സ്‌ത്രീകളെ പീഡിപ്പിച്ചു
ദില്ലി: നഗരത്തില്‍ രണ്ടുസംഭവങ്ങളിലായി രണ്ട് സ്‌ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. പടിഞ്ഞാറന്‍ ദില്ലിയിലെ രജൗരി ഗാഡന്‍ പ്രദേശത്താണ് ഒരു സംഭവം നടന്നത്. ഇതില്‍ അടുത്തിടെ വിവാഹം കഴിഞ്ഞ ഒരു സ്‌ത്രീയാണ് ഇരയാക്കപ്പെട്ടത്.
ഗര്‍ഭ പരിശോധനയ്‌ക്കായി ചെന്ന തന്നെ ഡോക്ടര്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്. ശനിയാഴ്‌ചയാണ് യുവതിയെ ഡോക്ടര്‍ അപമാനിച്ചത്. എന്നാല്‍ സംഭവം ഇവര്‍ വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു.
പിന്നീട് ചൊവ്വാഴ്‌ച വീണ്ടും അസുഖം തോന്നിയപ്പോള്‍ വീട്ടുകാര്‍ ഇവരോട് വീണ്ടും ഡോക്ടറെ കാണാമെന്ന് പറഞ്ഞെങ്കിലും യുവതി തയ്യാറായില്ല. ഡോക്ടറെ കാണാനായി പോകാന്‍ നിര്‍ബ്ബന്ധിച്ചപ്പോഴാണ് ഇവര്‍ ക്ലിനിക്കില്‍ നടന്ന സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറയുന്നത്. തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങളാണ് ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
സുല്‍ത്താന്‍പുരിയിലാണ് മറ്റൊരു സ്‌ത്രീ പീഡിപ്പിക്കപ്പെട്ടത്. സുല്‍ത്താന്‍ പുരിയിലെ പൂട് കലന്‍ ഭാഗത്തുള്ള വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് ഇവര്ക്കെതിരെ അക്രമം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരാള്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നു.
സ്‌ത്രീയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് ഇവരെ രക്ഷിച്ചത്. അയല്‍ക്കാരെത്തിയ ഉടന്‍തന്നെ പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവം നടന്നത്.












Click it and Unblock the Notifications