കുട്ടി വണ്ടിയോടിച്ചാല്‍ രക്ഷിതാവിന്റെ ലൈസന്‍സ് പോകും
ദില്ലി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പുതിയ നിയമം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നു.
ഇത്തരം സംഭവങ്ങളുണ്ടാകുകയാണെങ്കില്‍ രക്ഷിതാക്കളുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിയ്‌ക്കുന്നത്.
ഇത് സംബന്ധിച്ച് ഗതാഗത മന്ത്രാലയത്തിന് കത്തെഴുതുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി രേണുകാ ചൗധരി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിയ്‌ക്കാനാണ് തീരുമാനിച്ചിരിയ്‌ക്കുന്നത്.
ഗുഡ്‌ഗാവ് എക്‌സ്‌പ്രസ് വേയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാറോടിച്ച് അപകടമുണ്ടായ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിയ്‌ക്കുകയായിരുന്നു മന്ത്രി.
കുട്ടികള്‍ വാഹനമോടിയ്‌ക്കുമ്പോള്‍ തങ്ങള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ പോലും എത്ര വലിയ ദുരന്തമാണുണ്ടാക്കുകയെന്ന കാര്യം പലപ്പോഴും അവര്‍ക്കറിയില്ല.
കുട്ടികളുടെ മാത്രമല്ല. മാതാപിതാക്കള്‍ കൂടി ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. അപകടങ്ങളുണ്ടായാല്‍ കുട്ടിയുടെ പിതാവിന്റെ ലൈസന്‍സ് റദ്ദാക്കണം. അത്തരത്തില്‍ നിയമഭേദഗതി നടത്തനാണ് ശ്രമം-മന്ത്രി പറഞ്ഞു












Click it and Unblock the Notifications