തങ്ങളെ തേജോവധം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെപിസിസി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ആര്യാടന്‍ ഷൗക്കത്ത് ചൊവ്വാഴ്‌ച മറുപടി നല്‍കി.
വ്യക്തിപരമായി ആരെയും വേദനിപ്പിക്കാനോ വിവാദമുണ്ടാക്കാനോ ഉദ്ദേശിച്ചല്ല താന്‍ പ്രസ്‌താവനകള്‍ നടത്തിയതെന്നാണ് ഷൗക്കത്തിന്റെ വിശദീകരണം. യുഡിഎഫിനെ ഉദ്ദേശിച്ചിട്ടില്ല. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സാംസ്‌കാരിക സമ്മേളനത്തില്‍ പ്രതികരിച്ചത്.
പ്രാദേശിക ചാനലിലാണ് പ്രസ്‌താവന വന്നത്. വിവാദമുണ്ടാക്കാന്‍ ഉദ്ദേശമുണ്ടായിരുന്നുവെങ്കില്‍ പ്രധാനചാനലുകളോടും ഇക്കാര്യം പറമായിരുന്നു. വ്യക്തിപരമായി ശിഹാബ് തങ്ങളെ തേജോവധം ചെയ്യാനോ യുഡിഎഫില്‍ പ്രശ്‌നം സൃഷ്ടിക്കാനോ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല- മറുപടിക്കത്തില്‍ ഷൗക്കത്ത് വിശദീകരിച്ചു.
വ്യാജസിദ്ധന്മാര്‍ക്കെതിരെയുള്ള ഇടത് സര്‍ക്കാറിന്റെ അന്വേഷണം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ മലപ്പുറം ജില്ലയിലെ തങ്ങള്‍മാര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ആര്‍ജവം കാണിക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രസംഗിച്ചതാണ് വിവാദമായത്.
ഇതിനെതിരെ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഷൗക്കത്തിന് കെപിസിസി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications