Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ഡാം ഭീഷണിയില്‍

ദില്ലി : മുല്ലപ്പെരിയാര്‍ ഡാം അപകടഭീഷണിയിലെന്ന് ദില്ലി ഐഐടിയുടെ പഠന റിപ്പോര്‍ട്ട്. വെളളപ്പൊക്കം തങ്ങാനുളള ബലം അണക്കെട്ടിനില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടാകാവുന്ന വെളളപ്പൊക്ക സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ദില്ലി ഐഐടിയെ ചുമതലപ്പെടുത്തിയത്. ഭൂകമ്പത്തെക്കുറിച്ച് പഠിക്കാന്‍ റൂര്‍ക്കി ഐഐടിയെയും നിയോഗിച്ചിട്ടുണ്ട്. ദില്ലി ഐഐടിയുടെ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിന് കൈമാറി. അണക്കെട്ട് വെളളപ്പൊക്ക ഭീഷണിയുടെ നിഴലിലാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഡാം പരിസരത്ത് 500 മില്ലീ ലിറ്റര്‍ മഴ പെയ്താല്‍ സെക്കന്റില്‍ മൂന്നു ലക്ഷം ഘനയടി വെളളം ഡാമിലേയ്ക്ക് ഒഴുകിയെത്തും. ഈ സമയത്ത് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി 155 അടിക്കു മുകളിലാകും. ഇപ്പോഴുളള സ്പില്‍വേയ്ക്ക് സെക്കന്റില്‍ 1.22 ലക്ഷം ഘനയടി ജലം മാത്രമേ ഒഴുക്കിക്കളയാന്‍ കഴിയൂ. ഇങ്ങനെയൊരു സ്ഥിതിയുണ്ടായാല്‍ ഡാം തകരുമെന്നാണ് പഠനം പറയുന്നത്.

കേന്ദ്ര ജല കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കണ്ടെത്തലുകള്‍. ഡാം പരിസരത്ത് കനത്ത മഴ പെയ്താല്‍ സെക്കന്റില്‍ 2.12 ലക്ഷം ഘനയടി ജലം ഒഴുകിയെത്തുമെന്നാണ് ജലകമ്മിഷന്‍ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ 1943ലെ കനത്ത മഴയില്‍ 2.83 ലക്ഷം ഘനയടി നിരക്കില്‍ വെളളം ഒഴുകിയെത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്നത്തെ മഴ ഏറെ നീണ്ടു നില്‍ക്കാത്തതിനാല്‍ ഡാം തകര്‍ച്ചയിലെത്തിയില്ല. അതുപോലൊരു മഴ ആവര്‍ത്തിച്ചാല്‍ ഡാമിന്റെ സുരക്ഷ സംശയകരമാണെന്നാണ് ഐഐടി സംഘത്തിന്റെ കണ്ടെത്തല്‍.

സുപ്രിം കോടതി മുല്ലപ്പെരിയാല്‍ കേസ് പരിഗണിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് തെളിവായി സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+