ഗോള്‍ഫ് ക്ലബ്: നിവേദിത എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു
കൊച്ചി: ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ നിയമവകുപ്പ് നല്‍കിയ സത്യവാങ്‌മൂലമൂലത്തിനെതിരെ റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ബുധനാഴ്‌ച എതിര്‍സത്യവാങ്‌മൂലം സമര്‍പ്പിച്ചു.
മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് നിവേദിത ഹൈക്കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിയ്‌ക്കും നിയമവകുപ്പ് അണ്ടര്‍ സെക്രട്ടറിയയ്‌ക്കും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നുണ്ട്. നിയമവകുപ്പിന്റേത് സത്യവാങ്‌മൂലം തന്നെയാണോയെന്ന് എതിര്‍ സത്യവാങ്‌മൂലത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അഭിഭാഷകരോട് വിവരങ്ങള്‍ രേഖാമൂലം ചോദിച്ചിരുന്നുവെന്നും ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്ന നടപടി നീട്ടിവയ്‌ക്കണമെന്ന് കോടതി വാക്കാല്‍ ഉത്തരവിട്ടിട്ടുണ്ടെന്ന നിയമസെക്രട്ടറിയുടെ കുറിപ്പ് രാത്രി എട്ടരയ്‌ക്കാണ് ലഭിച്ചതെന്ന് നിവേദിത ആവര്‍ത്തിച്ചു. ഈ കുറിപ്പ് മൂന്ന് മണിയ്‌ക്ക് നല്‍കിയിരുന്നുവെന്നാണ് നിയമസെക്രട്ടറി പറയുന്നത്.
സത്യവാങ്‌മൂലം കൂടാതെ മാപ്പപേക്ഷയും നിവേദിത കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മാപ്പപേക്ഷയില്‍ നേരത്തേ കോടതിയുടെ വിമര്‍ശനത്തിന് പാത്രമായ ഖേദപ്രകടനത്തിലെ കാര്യങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ പി രവീന്ദ്രന്‍ മുഖാന്തരമാണ് നിവേദിത സത്യവാങ്‌മൂലവും മാപ്പപേക്ഷയും നല്‍കിയിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയോടെ നല്‍കിയ സത്യവാങ്‌മൂലം ജസ്‌റ്റിസ് സിരിജഗനാണ് പരിഗണിയ്‌ക്കുക.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications