Get Updates
Get notified of breaking news, exclusive insights, and must-see stories!

നോവലിസ്‌റ്റ്‌ അയ്യനേത്ത്‌ അന്തരിച്ചു

P Ayyanethതിരുവനന്തപുരം: പ്രമുഖ നോവലിസ്‌റ്റ്‌ പി. അയ്യനേത്ത്‌ (76) അന്തരിച്ചു. വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അയ്യനേത്ത്‌ ചൊവ്വാഴ്‌ച ഉച്ചയോടെയാണ്‌ അന്തരിച്ചത്‌. ശവസംസ്‌ക്കാരം ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ തൈക്കാട്‌ ശ്‌മാശനത്തില്‍ നടക്കും.

ഇക്കോണമിക്‌സ്‌ ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌ വകുപ്പില്‍ അസിസ്റ്റന്റ്‌ ഡയറക്ടറായാണ്‌ വിരമിച്ചത്‌. തിങ്കളാഴ്‌ച രാവിലെ പെന്‍ഷന്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌.

കുമാരപുരത്ത്‌ വെച്ച്‌ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിയ്‌ക്കവെ എതിരെ വന്ന ബൈക്ക്‌‌ അദ്ദേഹത്തെ ഇടിയ്‌ക്കുകയായിരുന്നു. അപകടത്തില്‍ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ അയ്യനേത്തിനെ സ്ഥലത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികളാണ്‌ മെഡിക്കല്‍ കോളേജിലെത്തിച്ചത്‌.

എഴുത്തുകാരന്‍ അയ്യനേത്തെന്നറിയാതെ അജ്ഞാതനായാണ്‌ ഒപി ടിക്കറ്റെഴുതിയത്‌. തുടര്‍ന്ന്‌ രണ്ടു മണിക്കൂറോളം ശസ്‌ത്രക്രിയ്‌ക്ക്‌ വിധേയനാക്കാതെ അത്യാഹിത വിഭാഗത്തില്‍ കിടക്കേണ്ട ഗതികേടും ഈ ജനപ്രിയ എഴുത്തുകാരന്‌ വന്നു ചേര്‍ന്നു.

പിന്നീട്‌ ബന്ധുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുകയും തിങ്കളാഴ്‌ച രാത്രി ശസ്‌ത്രക്രിയക്കു വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും യഥാസമയം ചികിത്സ ലഭിയ്‌ക്കാത്തതാണ്‌ അച്ഛന്റെ മരണത്തിന്‌ കാരണമെന്ന്‌ മകന്‍ ജോയി പി. അയ്യനേത്ത്‌ പറഞ്ഞു.

പന്തളത്തിനു സമീപം നരിയാപുരത്ത്‌ അയ്യനേത്ത്‌ ഫിലിപ്പോസിന്റെ മകനായ എ.പി പത്രോസാണ്‌ പി. അയ്യനേത്ത്‌ എന്ന പേരില്‍ പ്രശസ്‌തനായത്‌.

നോലലുകള്‍ക്ക്‌ പുറമെ നാടകം, ചെറുകഥ, കവിത എന്നിവയും അയ്യനേത്തിന്‌ വഴങ്ങിയിട്ടുണ്ട്‌. വാഴ്‌ വേമായം, തെറ്റ്‌, ചൂതാട്ടം, വേഗത പോരാ പോരാ, ഇവിടെ എല്ലാം പൊയ്‌മുഖം ദുര്‍ഭഗ എന്നിവ സിനിമയാക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+