ആണവക്കരാര്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം
വാഷിംഗ്‌ടണ്‍: ആണവക്കരാര്‍ നടപ്പാക്കുന്നതിന് അമേരിക്ക അനുവദിച്ച സമയപരിധി നീട്ടി. അടുത്ത വര്‍ഷം ജനുവരി 20വരെയാണ് പുതിയ സമയപരിധി.
നേരത്തെ ഡിസംബറോടെ കരാര്‍ നടപ്പാക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യപ്പെട്ടിരുന്നത്. ആണവക്കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് യുപിഎ-ഇടത് ഏകോപന സമിതി യോഗം ചേരാനിരിയ്‌ക്കെയാണ് അമേരിക്കയുടെ പ്രഖ്യാപനം വന്നിരിയ്‌ക്കുന്നത്.
യോഗത്തിനു മുമ്പായി പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച രാത്രി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയ്‌ക്കായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കരാറില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഒപ്പു വെയ്‌ക്കാന്‍ അനുവദിയ്‌ക്കണമെന്ന് കൂടിക്കാഴ്‌ചയില്‍ പ്രണബ് അഭ്യര്‍ഥിച്ചതായാണ് സൂചനകള്‍.
എന്നാല്‍ ഇടതുപക്ഷം മുന്‍ നിലപാടുകളില്‍ യാതൊരു മാറ്റവും വരുത്താന്‍ സാധ്യത ഇല്ലെന്നു തന്നെയാണ് കരുതപ്പെടുന്നത്.
ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ആണവോര്‍ജ്ജ ഏജന്‍സിയോടല്ലെന്നും 123 കരാറിനോടും ഹൈഡ് ആക്ടിനോടുമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി മുമ്പ് വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications