ജപ്പാനില്‍ നരഭോജിയെ തൂക്കിലേറ്റി
ടോക്കിയോ: കുപ്രസിദ്ധ നരഭോജി സുടോമു മിയസാക്കിയെ ജപ്പാന്‍ തൂക്കിലേറ്റി. നാല് പെണ്‍കുട്ടികളെ കൊലപ്പെടുത്തുകയും അവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്‌തുവെന്നതാണ് നാല്‍പ്പത്തിയഞ്ചുകാരനായ മിയസാക്കിക്കെതിരെയുള്ള കുറ്റം.
1989ല്‍ ഒരു പെണ്‍കുട്ടിയുടെ നഗ്നഫോട്ടോയെടുക്കുന്നതിനിടയില്‍ പിടിയിലായ മിയസാക്കി ചോദ്യം ചെയ്യലിനിടയിലാണ് കൊലക്കുറ്റങ്ങള്‍ സമ്മതിച്ചത്. അന്ന് ഈ വാര്‍ത്ത ജപ്പാന്‍ ജനതയില്‍ വലിയ നടുക്കമുണ്ടാക്കിയിരുന്നു.
കുട്ടികളെ കൊലപ്പെടുത്തി അവരുടെ രക്തം കുടിക്കുകയും മൃതദേഹങ്ങള്‍ക്കൊപ്പം ശയിക്കുകയും ചെയ്‌തതായി മിയസാക്കി വെളിപ്പെടുത്തിയിരുന്നു. കൊലപ്പെടത്തിയ കുട്ടികളില്‍ ഒരാളുടെ ശരീരഭാഗങ്ങള്‍ ഇയാള്‍ കുട്ടിയുടെ വീടിന് മുന്നില്‍ കൊണ്ടുചെന്നിടുകയും ചെയ്‌തിരുന്നു.
നാലു പെണ്‍കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിക്കുകയും തന്റെ ലൈംഗികാസക്തി തീര്‍ക്കുകയും ചെയ്‌ത പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. മിസോകി മനോരോഗിയാണെന്ന വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതി ഇയാളെ വധശിക്ഷയ്‌ക്ക് വിധിച്ചത്.
ദണ്ട് ദശാബ്ദങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കിടയില്‍ മിയസാക്കി ഒരിക്കല്‍പ്പോലും കുട്ടികളെ കൊലപ്പെടുത്തിയതില്‍ പശ്ചാത്തപിക്കുന്നതായി പറയുകയോ കുട്ടുകളുടെ കുടുംബത്തോട് മാപ്പ് പറയുകയോ ചെയ്‌തിട്ടില്ല.
ടോക്കിയോയിലെ ജയിലില്‍ മിയാസാക്കക്കൊപ്പം മറ്റുരണ്ടുപേരെയും കൊലപാതകക്കുറ്റത്തിന് ചൊവ്വാഴ്‌ച തൂക്കിലേറ്റിയിട്ടുണ്ട്. രണ്ടുപേരെ കൊന്ന് കൊള്ളനടത്തിയ ഷിന്‍ജി മത്‌സുദ, ഇന്‍ഷുറന്‍സ് തുകയ്‌ക്കുവേണ്ടി രണ്ടുപേരെ കൊന്ന് യോഷിയോ യമസാക്കി എന്നിവരാണ് തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടുപേര്‍.












Click it and Unblock the Notifications