മോസില്ല 3: ആദ്യ ദിനം ഡൗണ്‍ലോഡ് ചെയ്‌തത് 16 ലക്ഷം പേര്‍
ലണ്ടന്‍: സ്വതന്ത്ര ഇന്റര്‍നെറ്റ് ബ്രൗസിംഗ് സോഫ്‌റ്റ് വെയറായ ഫയര്‍ഫോക്‌സ് മോസില്ലയുടെ മൂന്നാം പതിപ്പ് പുറത്തിറങ്ങി.
ലോകമൊട്ടുക്കുമുള്ള 16 ലക്ഷത്തിലധികം മോസിലാ ആരാധകര്‍ ആദ്യ ദിനം തന്നെ സോഫറ്റ് വെയര്‍ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തിയെടുത്തു.
പുറത്തിറങ്ങുന്ന ദിവസം തന്നെ ഏറ്റവുമധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സോഫ്‌റ്റ് വെയറായി ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുകയായിരുന്നു മോസില്ലയുടെ അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം.
ഇതിനായി രണ്ടാഴ്‌ച മുമ്പേ ആളുകളെ ഇതിലേക്ക് ചേര്‍ത്ത് തുടങ്ങിയിരുന്നു. ചൊവ്വാഴ്‌ചയാണ് ഡൗണ്‍ലോഡിംഗ് ഡേ എന്ന് മോസില്ല ഇമെയില്‍ വഴി ഉപയോക്താക്കളെ അറിയിക്കുകയും ചെയ്‌തു.
ചൊവ്വാഴ്‌ച പുലര്‍ച്ചെ 3ന് ആരംഭിച്ച ഡൗണ്‍ലോഡിംഗ് ബുധനാഴ്‌ച പുലര്‍ച്ചെ 3 മണി വരെ നീണ്ടു നിന്നു. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ഇന്ത്യയില്‍ ഡൗണ്‍ലോഡിംഗിനുള്ള ലിങ്ക് ലഭ്യമായത്.
ഒട്ടേറെ സവിശേഷതകളോടെയാണ് മോസില്ലയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയിട്ടുള്ളത്. വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് ബ്രൗസ് സാധ്യമാകുന്നതിനപ്പുറം മലയാളം യൂണിക്കോഡ് ഫോണ്ടുകളും മറ്റും വ്യക്തമായും മിഴിവോടെയും വായിക്കാന്‍ ഇതിലൂടെ സാധിയ്‌ക്കും.
http://www.spreadfirefox.com എന്ന വെബ് സൈറ്റിലൂടെ മോസില്ല 3 സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications