ദിനോസറിന്റെ ശില്‌പി സ്റ്റാന്‍ വിന്സ്റ്റണ് അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്: പ്രേക്ഷകര്‍ക്ക് അദ്‌ഭുതത്തിന്റെയും അമ്പരപ്പിന്റെയും ദൃശ്യ വിസ്‌മയങ്ങള്‍ ഒരുക്കിയ സ്‌റ്റാന്‍ വിന്സ്റ്റണ് (62) അന്തരിച്ചു.
ഹോളിവുഡ് സിനിമാ ലോകത്തെ സ്‌പെഷ്യല്‍ ഇഫക്ടുകളുടെ രാജാവായി കണക്കാക്കപ്പെടുന്ന വിന്‍സ്റ്റണ് സ്‌പെഷ്യല്‍ ഇഫക്ടസിന് മൂന്നു തവണയും മേക്കപ്പിന് ഒരു തവണയും ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏഴു വര്‍ഷമായി ചികിത്സയിലായിരുന്നു. ഏലിയന്‍സ് (1986), ടെര്‍മിനേറ്റര്‍ 2 ജഡ്‌ജ്‌മെന്റ് ഡേ (1992), ജുറാസിക് പാര്‍ക്ക് എന്നീ ചിത്രങ്ങള്‍ക്ക് വിസ്‌മയ ദൃശ്യങ്ങള്‍ ഒരുക്കിയതിനാണ് സ്‌പെഷല്‍ ഇഫക്ടുകള്‍ക്കുള്ള ഓസ്‌കാര്‍ ലഭിച്ചത്. മേക്കപ്പിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം 1992ല്‍ തന്നെ പുറത്തിറങ്ങിയ ബാറ്റ്‌മാന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിനായിരുന്നു.
ഹോളിവുഡില്‍ ചരിത്രം സൃഷ്ടിച്ച ജുറാസിക് പാര്‍ക്കിലെ ദിനോസറുകളെ സ്‌പെഷ്യല്‍ ഇഫക്ടുകളിലൂടെ വിന്‍സ്റ്റണ്‍ പുനസൃഷ്ടിച്ചത് ലോകം അദ്‌ഭുതത്തോടെയാണ് കണ്ടു നിന്നത്.
ഹോളിവുഡിലെ അതികായകന്‍മാരായ സ്‌പീല്‍ ബര്‍ഗ്, ജയിംസ് കാമറോണ്‍, ടിം ബര്‍ട്ടന്‍ തുടങ്ങിയവരുടെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് സ്‌റ്റാന്‍ വിന്‍സ്‌റ്റണ്‍ സ്‌പെഷ്യല്‍ ഇഫ്‌ക്ടുകള്‍ ഒരുക്കിയിട്ടുണ്ട്.
പ്രിഡേറ്റര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്, ദി ലോസ്‌റ്റ് വേള്‍ഡ്, ഹാര്‍ട്ട് ബീപ്‌സ് തുടങ്ങിയവയാണ് വിന്‍സ്റ്റണിന്റെ മറ്റു പ്രമുഖ ചിത്രങ്ങള്‍. അടുത്തിടെ പുറത്തിറങ്ങിയ ജോ ഫൗറു സംവിധാനം ചെയ്‌ത അയേണ്‍ മാനാണ് വിന്‍സ്റ്റണ്‍ അവസാനമായി പ്രവര്‍ത്തിച്ച ചിത്രം.












Click it and Unblock the Notifications