Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമപ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന് സബ്‌സിഡി

ദില്ലി: ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ പുതിയ ബ്രോഡ്‌ബാന്റ്‌ കണക്ഷനുകള്‍ക്ക്‌ സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധിതിയിടുന്നു. ഇന്റര്‍നെറ്റ്‌ സേവന ദാതാക്കള്‍ മുഖേന കണക്ഷന്‍ എടുക്കാന്‍ ചെലവാകുന്ന മൊത്തം തുകയുടെ അമ്പത്‌ ശതമാനം വരെയാണ്‌ സബ്‌സിഡി നല്‍കുക.

നഗരപ്രദേശങ്ങളെ അപേക്ഷിച്ച്‌ ഗ്രാമപ്രദേശങ്ങളില്‍ ഉപഭോക്താക്കള്ക്ക് ഇതിന്‌ പകുതി തുക മാത്രമേ ചെലവുവരുന്നുള്ളു. രാജ്യത്തെ ഇ-ഗവേണന്‍സ്‌ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായാണ്‌ സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്‌.

ഗ്രാമപ്രദേശങ്ങളിലെ പുതിയ ബ്രോഡ്‌ബാന്റ്‌ കണക്ഷനുകള്‍ക്ക്‌ സബ്‌സിഡി നല്‍കുന്നതുസംബന്ധിച്ച്‌ ധനമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണെന്ന്‌ ടെലികമ്യൂണിക്കേഷന്‍ വകുപ്പ്‌ വൃത്തങ്ങള്‍ അറിയിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുടനീളം ഘട്ടംഘട്ടമായാണ്‌ പദ്ധതി നടപ്പിലാക്കുക. യുപിഎ സര്‍ക്കാറിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇ-ഗവേണന്‍സ്‌. എന്നാല്‍ വിചാരിച്ചപോലെ ഈ പദ്ധതിയെ ലക്ഷ്യപ്രാപ്‌തിയിലെത്തിക്കാന്‍ സര്‍ക്കാറിന്‌ കഴിഞ്ഞില്ല. ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ്‌ സംവിധാനത്തിന്റെ ലഭ്യത കുറവായതുള്‍പ്പെടെയുള്ള പല തടസ്സങ്ങളും പദ്ധതിയ്‌ക്കുമുന്നിലുണ്ടായിരുന്നു.

പദ്ധതി നടത്തിപ്പിനായി 2007ലെ ബജറ്റില്‍ മാറ്റിവച്ച തുക വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ വിവരസാങ്കേതികവിദ്യാ വകുപ്പിന്‌ കഴിഞ്ഞില്ല. ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച കണക്കുകളനുസരിച്ച്‌ ഇ-ഗവേണന്‍സ്‌ പദ്ധതിക്കായി മൊത്തം 719കോടി രൂപ വകയിരുത്തിയതില്‍ 617കോടി മാത്രമാണ്‌ വകുപ്പ്‌ ഉപയോഗിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+