16കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
ബാംഗ്ലൂര്‍: പതിനാറുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. ജൂണ്‍ 13ന് ബസവനഗുഡിയിലാണ് സംഭവം.
പെണ്‍കുട്ടി കോളേജിലേക്ക് പോകുന്നതിനിടെ നന്ദിദുര്‍ഗ റോഡില്‍ താമസിയ്‌ക്കുന്ന അബ്ദുള്‍ മജീദ് എന്നയാള്‍ മകളെ തട്ടിക്കൊണ്ടു പോകുകയും ആര്‍ടി നഗറിലുള്ള വീട്ടില്‍ വെച്ച് തുടര്‍ച്ചയായി മൂന്ന് ദിവസത്തോളം മകളെ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് ന്‌ലകിയ പരാതിയില്‍ പറയുന്നു.
പിന്നീട് ഇയാള്‍ തന്നെ മകളെ വീട്ടില്‍ കൊണ്ടാക്കിയെന്നും പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് ഇയാള്‍ വീട്ടുകാരോട് പറഞ്ഞതായും പരാതിയിലുണ്ട്.
ബസവനഗുഡി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ജൂണ്‍ 14ന് തന്നെ പിതാവ് പോലീസില്‍ പരാതി ന്‌ലകിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications