ഇസ്ലാം ഭീകരതയെ ചെറുക്കാന്‍ ഹിന്ദു ചാവേറുകള്‍ വേണം : താക്കറെ
മുംബൈ: ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാം ഭീകരതയെ ചെറുക്കാന്‍ ഹിന്ദു ചാവേര്‍ സംഘങ്ങള്‍ രൂപീകരിയ്‌ക്കണമെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ പറഞ്ഞു.
ശിവസേനാ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് താക്കറെ പ്രസ്‌താവന നടത്തിയത്.
ഇസ്ലാം ഭീകരത നേരിടാന്‍ ഹിന്ദു ഭീകരത കൊണ്ടേ കഴിയൂ, ഹിന്ദുക്കളുടെ നിലനില്‌പിന് ഇത്തരം ആത്മഹത്യ സംഘങ്ങള്‍ ആവശ്യമാണ്. താനെയിലെ ഗഡ്‌കാരി നാടകശാലയില്‍ ബോംബ് വെച്ച ഹിന്ദുക്കളുടെ നടപടിയെ മുഖപ്രസംഗത്തില്‍ താക്കറെ കളിയാക്കി.
ഹിന്ദുക്കളെ പരിക്കേല്‌പിയ്‌ക്കാന്‍ ഹിന്ദുക്കള്‍ തന്നെ ബോംബുകള്‍ വെയ്‌ക്കുന്നത് നല്ലതല്ല.
ഹിന്ദു ദേവതമാരെ മോശമായി ചിത്രീകരിയ്‌ക്കുന്നുവെന്നാരോപിച്ച് ജനജാഗൃതി പ്രവര്‍ത്തകരാണ് നാടകശാലയില്‍ ബേംബ് വെച്ചിരുന്നത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. നാലു പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
ഹിന്ദു സംഘടനകള്‍ തന്നെ ചെയ്യുന്ന ഇത്തരം നടപടികള്‍ നീതികരിയ്‌ക്കാനാവില്ല. ഈ ബോംബുകള്‍ പൊട്ടേണ്ടത് ബംഗ്ലാദേശികള്‍ കുടിയേറി താമസിയ്‌ക്കുന്ന കോളനികളിലും മുസ്ലിം ഭീകരവാദികള്‍ ഉള്ള സ്ഥലങ്ങളിലുമാണ്- താക്കറെ പറയുന്നു.












Click it and Unblock the Notifications