Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യപ്രസവം കഴിഞ്ഞ്‌ നാല്‍പതാം നാളില്‍ രണ്ടാം പ്രസവം

Twins born 40 days apart to Orissa womanഭുവനേശ്വര്‍: പ്രസവം കഴിഞ്ഞ്‌ നാല്‍പതാം ദിവസം യുവതി രണ്ടാമത്തെ കുഞ്ഞിന്‌ ജന്മം നല്‍കി. ഒറീസയിലെ ഖാന്തമാള്‍ നദിഖണ്ഡി സാഹി ഗ്രാമത്തിലാണ്‌ 25കാരി ബബിന പത്രയാണ്‌ ആദ്യ പ്രസവത്തില്‍ ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കി നാല്‍പതാം ദിവസം ഒരു പെണ്‍കുഞ്ഞിന്‌ കൂടി ജന്മം നല്‍കിയത്‌.

രണ്ടുകുഞ്ഞുങ്ങളും അമ്മയും ഇപ്പോള്‍ സുഖമായിരിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ രണ്ട്‌ അറകളിലായാണ്‌ കുഞ്ഞുങ്ങള്‍ വളര്‍ന്നത്‌. കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടികള്‍ വെവ്വേറെയായിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായി നടക്കാറുണ്ടെന്നും ബബിനയെ പ്രവേശിപ്പിച്ച പൂല്‍ബനി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സുരേന്ദ്രകുമാര്‍ മൊഹന്തി പറഞ്ഞു.

നേരത്തേതന്നെ ബബിനയുടെ ഗര്‍ഭത്തിലുള്ളത്‌ ഇരട്ടക്കുട്ടികളാണെന്ന്‌ പരിശോധനകളില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ മനസ്സിലാക്കിയിരുന്നു. രണ്ടുശിശുക്കളുടെയും വളര്‍ച്ചാ സമയം വ്യത്യസ്‌തമാണെന്നും കണ്ടെത്തിയിരുന്നു. ഏപ്രില്‍ 27നാണ്‌ ബബിന ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. നാല്‍പത്‌ ദിവസം കഴിഞ്ഞ്‌ ജൂണ്‍ 6ന്‌ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു.

ആദ്യ പ്രസവം കഴിഞ്ഞപ്പോള്‍ ബബിനയ്‌ക്ക്‌ അള്‍ട്രാസൗണ്ട്‌ പരിശോധന നടത്തിയിരുന്നു. രണ്ടാമത്തെ ശിശുവിന്റെ വളര്‍ച്ചയ്‌ക്ക്‌ തകരാറൊന്നുമില്ലെന്ന്‌ ഉറപ്പാക്കാനായിരുന്നു ഇത്‌. അങ്ങനെ നാല്‍പതുനാളത്തെ കാത്തിരിപ്പിന്‌ ശേഷം രണ്ടാമത്തെ പ്രസവവും നടന്നു.

രണ്ടുകുട്ടികളെ കിട്ടിയതില്‍ താന്‍ സന്തോഷവതിയാണെന്നും പ്രസവത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ആകുലതയുണ്ടായിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ എല്ലാം വേണ്ടവിധത്തില്‍ കൈകാര്യം ചെയ്‌തുവെന്ന് ബബിന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+