ആണവക്കരാര്‍ : വിട്ടുവീഴ്‌ചയില്ലെന്ന് ഇടതുപക്ഷം
ദില്ലി: ആണവക്കരാറുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ അനുവദിയ്‌ക്കില്ലെന്ന് ഇടതുപാര്‍ട്ടികളുടെ യോഗം ആവര്‍ത്തിച്ചു.
ബുധനാഴ്‌ച വൈകിട്ട് ചേരാനിരുന്ന യുപിഎ-ഇടത് ഏകോപന സമിതി യോഗം റദ്ദാക്കിയ സാഹചര്യത്തിലാണ് ഇടതു പാര്‍ട്ടികള്‍ അടിയന്തിര യോഗം ചേര്‍ന്ന് തങ്ങളുടെ നിലപാടുകള്‍ പ്രഖ്യാപിച്ചത്.
ഇടതുപക്ഷത്തെ അനുനയിപ്പിക്കാന്‍ യുപിഎ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് യോഗം മാറ്റി വെച്ചതെന്നാണ് സൂചന. തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് സര്‍ക്കാര്‍ കരാറില്‍ ഒപ്പിടാന്‍ തുനിഞ്ഞാല്‍ സര്‍ക്കാര്‍ നിലം പൊത്തുമെന്ന സൂചനയാണ് ഇടതുപക്ഷം നല്‌കിയിട്ടുള്ളത്.
ഇതിനിടെ ഇടതു പാര്‍ട്ടികളുടെ പ്രഖ്യാപനത്തിനു ശേഷം വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും പ്രതിരോധ മന്ത്രി എ.കെ ആന്റണിയും സോണിയഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
ആണവക്കരാര്‍ വിഷയത്തില്‍ നിര്‍ണായകമാകുമെന്ന കരുതപ്പെട്ടിരുന്ന യോഗം അവസാന നിമിഷമാണ് മാറ്റിവെയ്‌ക്കപ്പെട്ടത്. സിറിയന്‍ പ്രസിഡന്റ് ഹഫേസ് ആസാദിന്റെ സന്ദര്‍ശനം സംബന്ധിച്ച് ചില തിരക്കുകളുണ്ടെന്നും അതിനാല്‍ യോഗം 25ലേക്ക് മാറ്റി വെയ്‌ക്കാന്‍ അനുവാദം നല്‌കണമെന്നും പ്രണബ് മുഖര്‍ജി ഇടതു നേതാക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് യുപിഎ-ഇടത് ഏകോപന സമിതി യോഗം അവസാന നിമിഷം മാറ്റുന്നത്.
അന്താരാഷ്ട്ര ആണവ ഏജന്‍സി തലവന്‍ മുഹമ്മദ് എല്‍ബരാദി അടുത്ത മാസം വിരമിയ്‌ക്കുകയാണ്. ഇതിനു മുമ്പ് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച കരാറില്‍ ഒപ്പു വെയ്‌ക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications