സിപിഎം സിപിഐ തര്‍ക്കം തീരുന്നില്ല
തിരുവനന്തപുരം : ഗോള്‍ഫ് ക്ലബ്, ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താനാവാതെ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ച അവസാനിച്ചു. വെളളിയാഴ്ചയും ചര്‍ച്ച തുടരാനാണ് തീരുമാനം.
സിപിഎമ്മിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരും സിപിഐയെ പ്രതിനിധീകരിച്ച് വെളിയം ഭാര്‍ഗവന്‍, കെ ഇ ഇസ്മായില്‍ എന്നിവരുമാണ് ചര്‍ച്ചയ്ക്കെത്തിയത്.
ഉഭയകക്ഷി പ്രശ്നങ്ങളെക്കുറിച്ച് സിപിഎം തയ്യാറാക്കിയ കുറിപ്പ് സിപിഐ നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ പഠിച്ച ശേഷം വെളളിയാഴ്ച ചര്‍ച്ച തുടരാനാണ് തീരുമാനം.
ഗോള്‍ഫ് ക്ലബ് വിഷയത്തില്‍ റവന്യൂ, നിയമ വകുപ്പുകളോട് സംയമനം പാലിക്കാനാണ് പൊതുവില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശമെന്നറിയുന്നു. വേണ്ടതിലധികം നാണക്കേടുണ്ടാക്കിയ കേസില്‍ ഇനിയും വകുപ്പുകള്‍ തമ്മിലുളള പോര് തുടരുന്നത് അഭികാമ്യമല്ലെന്ന് ഇരുപാര്‍ട്ടി നേതൃത്വത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഭക്ഷ്യസുരക്ഷാ പദ്ധതിയെക്കുറിച്ചുളള അന്തിമ തീരുമാനം അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് യോഗാനന്തരം അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications