അനാശാസ്യം: കെപി യോഹന്നാന്റെ ബന്ധുവുള്‍പ്പെടെ 4പേര്‍ അറസ്റ്റില്‍
തിരുവല്ല: കവിയൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്‌ഡിനെത്തുടര്‍ന്ന് കെപി യോഹന്നാന്റെ ജ്യേഷ്‌ഠന്റെ മകനുള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റുചെയ്‌തു.
ഇവരില്‍ രണ്ടുപേര്‍ സ്‌ത്രീകളാണ്. കവിയൂരിനടുത്ത് ഞാലിഭാഗത്ത് ഓമന സഹദേവന് എന്ന സ്‌ത്രീ വാടകവീട്ടില്‍ നടത്തിയിരുന്ന അനാശാസ്യ കേന്ദ്രത്തിലാണ് വ്യാഴാഴ്‌ച പുലര്‍ച്ചെ റെയ്‌ഡ് നടന്നത്.
പുലര്‍ച്ചെ നാലുമണിയോടെ തിരുവല്ല എസ്ഐയും മല്ലപ്പള്ളി സിഐ ദേവമനോഹറും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒന്നരമാസം മുന്പാണ് ഓമന ഇരുനില വീട് വാടയ്ക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഓമന, ബിലീവേഴ്‌സ് ചര്‍ച്ച് ട്രസ്റ്റ് അംഗം കെപി മാത്യവിന്റെ മകന്‍ സാജന്‍ എന്ന നൈനാന്‍ മാത്യു, മലപ്പുറം സ്വദേശിനി ശ്രീജ, പായിപ്പാടി മാമ്പള്ളില്‍ പുതപ്പറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്‌ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications