Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്‌യു മാര്‍ച്ചുകളില്‍ സംഘര്‍ഷം

കോഴിക്കോട്‌: ഏഴാം ക്ലാസിലെ പാഠപുസ്‌തകം പിന്‍വലിയ്‌ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക്‌ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പലയിടങ്ങളിലും അക്രമാസക്തമായി.

പത്തനംതിട്ട, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ്‌ സംഘര്‍ഷമുണ്ടായത്‌. ഇവിടങ്ങളില്‍ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്‌ ലാത്തി ചാര്‍ജ്ജ്‌ നടത്തി.

തൃശൂരില്‍ ജില്ലാ കലക്ട്രേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ കെഎസ്‌ യു പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതോടെയാണ്‌ പോലീസ്‌ ലാത്തി വീശീയത്‌.
അതു വഴി പോകുകയായിരുന്ന ബസുകള്‍ക്ക്‌ നേരെയും കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ ടി.എന്‍ പ്രതാപന്‍ എംഎല്‍എയ്‌ക്ക്‌ പരിക്കേറ്റു.

പത്തനംതിട്ടയില്‍ രാവിലെ മിനി സ്റ്റേഷനു മുന്നിലെത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. വ്യപാര സ്ഥാപനങ്ങള്‍ക്ക്‌ നേരെയും കല്ലേറുണ്ടായി.

മലപ്പുറത്ത് കല്ലെറിഞ്ഞ പ്രവര്‍ത്തകരെ നേരിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്കും കുറച്ച് കെഎസ് യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

പ്രവര്‍ത്തകരെ പോലീസ്‌ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ യു വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+