പണപ്പെരുപ്പം 11.05 ശതമാനമായി കുതിച്ചു
മുംബൈ: പതിമൂന്ന് വര്‍ഷത്തിനു ശേഷം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് രണ്ടക്കം കടന്നു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് കുതിയ്‌ക്കുന്ന പണപ്പെരുപ്പ നിരക്ക് 11.05 ശതമാനമായാണ് ഉയര്‍ന്നിരിയ്‌ക്കുന്നത്.
മെയ് 31 അവസാനിച്ച ആഴ്‌ചയിലെ നിരക്കായ 8.75 ശതമാനത്തില്‍ നിന്നുമാണ് ഈ കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിനു മുമ്പ് 1995 മെയ് 27നാണ് നിരക്ക് പത്തു ശതമാനത്തിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടിയ ഇന്ധന വിലയുടെ പ്രത്യാഘാതമാണ് ഇപ്പോള്‍ പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിച്ചിരിയ്‌ക്കുന്നത്.
പണപ്പെരുപ്പ നിരക്ക് ഇനിയും ഉയരങ്ങളിലേക്ക് പോകാന്‍ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദ്‌ഗ്‌ദ്ധര്‍ കണക്കു കൂട്ടുന്നത്. 12 ശതമാനം കടക്കാന്‍ അധികം താമസിയ്‌ക്കില്ലെന്നാണ് ഇവരുടെ പ്രവചനം.
ഒറ്റയടിയ്‌ക്ക് ഇത്രയധികം വര്‍ദ്ധന സര്‍ക്കാരും പ്രതീക്ഷിച്ചിരുന്നില്ല. കൂടിയാല്‍ പത്തോ 10.25 ശതമാനത്തിലേക്കോ വര്‍ദ്ധന എത്തുമെന്നായിരുന്നു കണക്കൂ കൂട്ടല്‍.
ഇതിനിടെ പണപ്പെരുപ്പം ഇരട്ട അക്കം കടന്ന വാര്‍ത്ത ഓഹരി വിപണിയില്‍ വന്‍ ഇടിവ് സൃഷ്ടിച്ചു. സെന്‍സെക്‌സ് 15000ത്തിന് താഴേയ്‌ക്ക് പോയി. നിഫ്‌റ്റിയിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications