ഇന്ത്യയില്‍ മണിക്കൂറില്‍ പതിനായിരം മൊബൈലുകള്‍ വിറ്റഴിയുന്നു
ദില്ലി: ഓരോ മണിക്കൂറിലും പതിനായിരത്തോളം മൊബൈല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്.
ഇന്‍ര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്‍(ഐഡിസി)യാണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്. 2007 ഏപ്രില്‍ മുതല്‍ 2008 മാര്‍ച്ച് വരെയുള്ള കാലത്തിനിടയില്‍ 8.5കോടി മബൈല്‍ ഫോണുകള്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടതായാണ് കണക്ക്.
ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നുമാസത്തില്‍ത്തന്നെ 2.23 കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിഞ്ഞു. ഇക്കാലയളവില്‍ മൊബൈല്‍ സസ്ക്രൈബര്‍മാരുടെ എണ്ണം 6.7കോടിയായി ഉയര്‍ന്നിട്ടുണ്ട്.2006-07 സാന്പത്തിക വര്‍ഷത്തില്‍ 6.6 കോടി മൊബൈല്‍ ഫോണുകളാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.
മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ സാധാരണക്കാരില്‍ എത്തിയതും ഏത് തരക്കാര്‍ക്കും വാങ്ങാന്‍ സാധിക്കുംവിധം ഫോണുകളുടെ വില കുറഞ്ഞതും വ്യത്യസ്ഥതയുള്ള ഫോണുകള്‍ വിപണിയിലെത്തിയതുമാണ് വില്‍പന വര്‍ധിക്കാന്‍ കാരണമായതെന്ന് ഐഡിസി ഇന്ത്യയുടെ മാനേജന്‍ കപില്‍ ദേവ് സിംഗ് പറയുന്നു.
ഫിന്‍ലാന്റ് കമ്പനിയായ നോക്കിയയുടെ ഫോണുകള്‍ക്കാണ് ഇന്ത്യന്‍ വിപണയില്‍ കൂടുതല്‍ ഡിമാന്റുള്ളത്. ജനപ്രീതിയുടെ കാര്യത്തില്‍ നോക്കിയയ്‌ക്ക് തൊട്ടു പിന്നില്‍ നില്‍ക്കുന്നത് എല്‍ജിയും തൊട്ടുപിന്നില്‍ സാംസംങുമാണ്.












Click it and Unblock the Notifications