രാജി വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്
ദില്ലി: ആണവക്കരാര്‍ നടപ്പാക്കാനായില്ലെങ്കില്‍ താന്‍ രാജിവെയ്‌ക്കുമെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് സോണിയാ ഗാന്ധിയെ അറിയിച്ചതായി സൂചന.
ആണവക്കരാര്‍ തന്റെ അഭിമാന പ്രശ്‌നമാണെന്നും കരാറില്‍ നിന്നും പിന്നോട്ടു പോകാനാവില്ലെന്നും സിങ് സോണിയയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആണവോര്‍ജ്ജ ഏജന്‍സിയുമായി കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് തനിയ്‌ക്ക് അമേരിക്കയെ അറിയിക്കാന്‍ കഴിയില്ലെന്നും സിങ് പറഞ്ഞുവെന്ന് സൂചനകളുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ താത്‌പര്യത്തിന് വിരുദ്ധമായി നില്‍ക്കില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷ സോണിയയുടെ നിലപാട്.
യുപിഎ-ഇടത് ഏകോപന സമിതി 25ന് ചേരാനിരിയ്‌ക്കെയാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചിട്ടുള്ളത്.
അതെ സമയം മന്‍മോഹന്‍ സിങ് രാജിയ്‌ക്കൊരുങ്ങിയതായുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.
വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ദേഹാസ്വസ്ഥ്യം മൂലമാണ് പ്രധാനമന്ത്രി പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‌ക്കുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications