ആണവക്കരാര്‍ : ഇടതിനെ അവഗണിച്ച് കരാറിലൊപ്പിടാന്‍ ആലോചന
ദില്ലി: ആണവക്കരാറിനെതിരെയുള്ള ഇടത് പ്രതിഷേധം അവഗണിച്ച് മുന്നോട്ടു പോകാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നു.
യുപിഎയിലെ മറ്റു ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു കൊണ്ട് അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായുള്ള സുരക്ഷാകരാര്‍ ഒപ്പു വെയ്‌ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
എന്നാല്‍ അത്തരമൊരു നീക്കമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്‌ക്കുമെന്ന് ഇടത് കക്ഷികള്‍ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ആണവക്കരാര്‍ വിഷയത്തില്‍ ആര്‍ജെഡി, എന്‍സിപി, ഡിഎംകെ കക്ഷികള്‍ സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ബുധനാഴ്‌ച ആണവക്കരാറിനെതിരെയുള്ള ഇടത് നേതാക്കളുടെ പ്രഖ്യാപനത്തിനു ശേഷവും കോണ്‍ഗ്രസ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ ഇടതു പാര്‍ട്ടികളെ പിണക്കി കരാര്‍ ഒപ്പിടാന്‍ ധൃതി കാണിയ്ക്കേണ്ടതില്ലെന്ന് ഘടക കക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേസമയം സര്‍ക്കാരിനെ ബലി കഴിച്ചും കരാര്‍ നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇവര്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications