എണ്‍പതുകാരിയെ യുവാവ് മാനഭംഗപ്പെടുത്തി
ഗുര്‍ദാസ്‌പുര്‍: പഞ്ചാബിലെ ഗുര്‍ദാസ്‌പുര്‍ ജില്ലയിലെ ഖോട്ട് പൊഖാര്‍ ഗ്രാമത്തില്‍ എണ്‍പതുകാരിയായ വിധവയെ മാനഭംഗത്തിനിരയാക്കി.
വ്യാഴാഴ്‌ച പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറിയ നീത എന്ന് വിളിക്കുന്ന കുല്‍ദീപ് സിംങ്(32) എന്നയാളാണ് വിധവയെ മര്‍ദ്ദിച്ചവശയാക്കിയശേഷം മാനഭംഗപ്പെടുത്തിയതെന്ന് ഗുര്‍ദാസ്‌പുര്‍ പൊലീസ് സൂപ്രണ്ട് ജസ്‌ദീപ് സിംങ് പറഞ്ഞു.
മാനഭംഗപ്പെടുത്താന്‍ കുല്‍ദീപ് ശ്രമിച്ചപ്പോള്‍ വൃദ്ധ അതിനെ എതിര്‍ത്തു. തുടര്‍ന്നാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഇവരുടെ ഇരുചെവികളില്‍ നിന്നും രക്തസ്രാവമുണ്ടായിരുന്നു
ഇവരെ ഗുര്‍ദാസ്‌പുര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ആശുപത്രി അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ തയ്യറാക്കുകയും കുല്‍ദീപിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 452 എന്നീ സെക്ഷനുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. പിന്നീട് വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ പൊലീസ് ഇയാളെ പിടികൂടി. ഇയാള്‍ക്ക് മാനസികരോഗമുണ്ടെന്നും മുമ്പും ഇയാള്‍ ലൈംഗിപീഡനക്കുറ്റങ്ങള്‍ക്ക് പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications