ബാലു വികസന വിരുദ്ധന്‍: വിഎസ്
കൊച്ചി: കേരളത്തിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് തുരങ്കം വെയ്‌ക്കുന്ന നിലപാടാണ് കേന്ദ്ര മന്ത്രി ടി.ആര്‍ ബാലു സ്വീകരിയ്‌ക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
വല്ലാര്‍പാടം പദ്ധതിയ്‌ക്ക് സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താത്‌പര്യം കാണിയ്‌ക്കുന്നില്ലെന്ന ബാലുവിന്റെ പ്രസ്‌താവന തള്ളിക്കളയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ നഗരസഭയുടെ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്‌ഘാടനത്തിന് ബ്രഹ്മപുരത്തെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിയ്‌ക്കുകായിരുന്നു
പദ്ധതിയ്‌ക്കെതിര കത്ത് നല്‌കിയ കേന്ദ്ര തുറമുഖ മന്ത്രി നാശകാരിയായ മന്ത്രിയാണ്. ബാലു യുപിഎയുടെ മന്ത്രിയായല്ല പ്രവര്‍ത്തിയ്‌ക്കുന്നത്.
തമിഴ്‌നാടിന്റെ സങ്കുചിത താത്‌പര്യങ്ങള്‍ സംരക്ഷിയ്‌ക്കുന്ന നിലപാടാണ് കേന്ദ്ര മന്ത്രി കൈക്കൊള്ളുന്നതെന്നും വിഎസ് ആരോപിച്ചു.












Click it and Unblock the Notifications