ആഭ്യന്തരമന്ത്രി ഹിറ്റ്‌ലര്‍ ചമയാന്‍ ശ്രമിക്കരുതെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഹിറ്റ്‌ലര്‍ ചമയാന്‍ ശ്രമിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പൊലീസിനെ ഉപയോഗിച്ച് സമരങ്ങള്‍ അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ അതിന് കനത്ത വിലനല്‍കേണ്ടിവരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ് യു സമരം നടത്തുന്നത്. ചരിത്രത്തില്ലാത്തവണ്ണം ഭീകര മര്‍ദ്ദനമാണ് ഇതിന്റെ പേരില്‍ പൊലീസ് അഴിച്ചുവിട്ടത്. കേരളത്തില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ ഉണ്ടാകുന്നതും പൊലീസ് ലാത്തി വീശുന്നതും ആദ്യമല്ല.
എന്നാല്‍ ഇത്തവണത്തെ പൊലീസ് നടപടിയ്‌ക്കുപിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ആലപ്പുഴ ഡിസിസി ഓഫീസിനെതിരെ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ ആക്രമണം അതിന് തെളിവാണ്- അദ്ദേഹം ആരോപിച്ചു.
പൊലീസിനെ നിലയ്‌ക്കുനിര്‍ത്താന്‍ കോടിയേരി തയ്യാറാകണം. കെഎസ് യുക്കാര്‍ ന്‌കസലൈറ്റ് മോഡല്‍ ആക്രമണമാണ് സെക്രട്ടേറിയറ്റ് വളപ്പില്‍ നടത്തിയതെന്ന് പറയുന്ന കോടിയേരി എസ്‌എഫ്‌ഐക്കാര്‍ പണ്ട് മന്ത്രിമാരുടെ ചേംബറില്‍ തള്ളിക്കയറിയ കാര്യം മറക്കുകയാണ്.
പൊലീസ് മര്‍ദ്ദനത്തില്‍ കെഎസ് യു പ്രസിഡന്റ് ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റു. മര്‍ദ്ദനം ഇനിയും തുടര്‍ന്നാല്‍ മറ്റു സമരമാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിയ്‌ക്കും- ചെന്നിത്തല പറഞ്ഞു.
സ്വാശ്രയ കോളെജുകളില്‍ പകുതി മെറിറ്റ് സീറ്റും അതില്‍ സര്‍ക്കാര്‍ ഫീസും എന്ന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ എല്‍ഡിഎഫ് സമരം നടത്തിയിരുന്നു. അതെല്ലാം മറന്ന മട്ടിലാണ് ഇപ്പോഴത്തെ പെരുമാറ്റം.
മെറിറ്റ് സീറ്റിലെ ഫീസ് മൂന്നുമടങ്ങ് വര്‍ധിപ്പിച്ചു. പിഎ മുഹമ്മദ് കമ്മിറ്റി മന്ത്രി എംഎ ബേബിയുടെ കളിപ്പാട്ടമാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ ജസ്റ്റിസ് മുഹമ്മദ് ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച കെപിസിസി ഭാരവാഹികളും കോണ്‍ഗ്രസ് എംഎല്‍എമാരും സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയും നിരാഹാരവും നടത്തുമെന്ന് ചെന്നിത്തല അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications