ഇനി തര്‍ക്കമില്ലെന്ന് വെളിയം
തിരുവനന്തപുരം : ഇടതുമുന്നണിയെ നാണം കെടുത്തിയ ഭക്ഷ്യ സുരക്ഷാ തര്‍ക്കം പരിഹരിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
മുഖ്യമന്ത്രി ചെയര്‍മാനും കൃഷി മന്ത്രി കണ്‍വീനറുമായ സമിതി പദ്ധതി നടപ്പാക്കും. പദ്ധതിയ്ക്ക് 112 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കാന്‍ തിരുവനന്തപുരത്ത് നടന്ന സിപിഎം സിപിഐ ചര്‍ച്ചയില്‍ തീരുമാനമായെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതിയെക്കുറിച്ച് വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ സിപിഎം നേതൃത്വം നല്‍കിയ കുറിപ്പ് ഭേദഗതികളോടെ അംഗീകരിച്ചു. ധന, സഹകരണ, തദ്ദേശ സ്വയംഭരണ, ജലവിഭവ വകുപ്പു മന്ത്രിമാരും ഉപസമിതികളില്‍ അംഗങ്ങളാകും.
ശനിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷം പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications