പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും വിദ്യാഭ്യാസ ബന്ദും
തൃശൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൃശൂരില്‍ സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ടി.എന്‍ പ്രതാപന്‍ എംഎല്‍എയ്‌ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.
സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം നടത്തുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന വ്യാപകമായി വെള്ളിയാഴ്‌ച വിദ്യാഭ്യാസ ബന്ദ് നടത്തുന്നുണ്ട്. ഇതിന് പുറമെ ജില്ലകളിലെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. രാവിലെ പത്ത് മുതല്‍ ഒരു മണിവരെയാണ് ധര്‍ണ്ണ. കെപിസിസി അംഗങ്ങള്‍, എംഎല്‍എമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications